Sunday, May 26, 2019 Last Updated 6 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 22 Apr 2017 10.09 AM

മഹാഭാരതത്തിന് മുമ്പ് ഒടിയനാകും; കേരള ചരിത്രത്തിലെ ആദ്യ ക്വട്ടേഷന്‍ ടീമിന്റെ കഥയില്‍ മോഹന്‍ലാല്‍

uploads/news/2017/04/101680/mohanlal.jpg

രണ്ടാമൂഴത്തിലെ ഭീമന്‍ പ്രഖ്യാപനം വന്നതോടെ മലയാളികളുടെ സ്വകാര്യ അഹങ്കാരം മോഹന്‍ലാല്‍ ഇന്ത്യയില്‍ ഉടനീളം ഒരു സംഭവമായി മാറിയിട്ടുണ്ട്. മോഹന്‍ലാലിന്റെ ഭീമനെ സംബന്ധിച്ചുള്ള വാദപ്രതിവാദങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവിമാകുമ്പോള്‍ സിനിമ സംവിധാനം ചെയ്യുന്ന വി എ ശ്രീകുമാര്‍ മേനോനും മോഹന്‍ലാലും ഇതിന് മുമ്പ് ഒടിയനു വേണ്ടി ഒരുങ്ങുകയാണ്. ഒടിയനു പിന്നാലെയായിരിക്കും മോഹന്‍ലാലിന്റെയും ശ്രീകുമാര്‍ മേനോന്റെയും സ്വപ്ന പദ്ധതിയായ മഹാഭാരതമെന്ന രണ്ടാമൂഴം തുടങ്ങുക.

മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, പ്രകാശ്‌രാജ് എന്നിവര്‍ ഒന്നിക്കുന്നു എന്നത് കൊണ്ടു തന്നെ ഒരു വലിയ വാര്‍ത്തയായി കഴിഞ്ഞിരിക്കുന്ന ഒടിയന്‍ ഈ ജൂലൈ യില്‍ തുടങ്ങുമെന്ന് സംവിധായകന്‍ തന്നെ പറയുന്നു. ഇത് 1000 കോടി മുടക്കുന്ന മഹാഭാരതം പോലെ ഒന്നല്ലെന്നും ഒരു സാധാരണ ചിത്രമാണെന്നും ജാമ്യമെടുക്കുന്നുണ്ട്. മലബാറിലെ ഗോത്ര വിഭാഗത്തില്‍ പെടുന്നയാളും സാങ്കേതികമായി കേരളത്തിലെ ആദ്യത്തെ ക്വട്ടേഷന്‍കാരനുമാണ് ഒടിയനെന്നും സംവിധായകന്‍ പറയുന്നു..

പാലക്കാടും മലബാറില്‍ പലയിടത്തുമായി ജീവിച്ചിരുന്നവരാണ് ഒടിയന്മാര്‍. വൈദ്യൂതി എത്താത്ത കാലത്ത് ഇരുളിന്റെ മറപറ്റി ആള്‍ക്കാരെ ഭയപ്പെടുത്തിയാണ് ഇവര്‍ ജീവിച്ചിരുന്നത്. കുറ്റാക്കൂറ്റിരുട്ടില്‍ ആള്‍ക്കാരെ ഭയപ്പെടുത്താന്‍ ഒടിയന്മാര്‍ പ്രതിഫലം വാങ്ങിയിരുന്നു. ഒരാള്‍ക്ക് ഒരു ശത്രു ഉണ്ടെങ്കില്‍ അയാളെ ഭയപ്പെടുത്താന്‍ ആള്‍ക്കാര്‍ ഒടിയനെ നിയോഗിക്കും. ഇതിനായി 'ഒടി' ആഘോഷത്തില്‍ ഇവര്‍ക്ക് പണവും മദ്യവും മറ്റും നല്‍കും. ജോലി ഏറ്റെടുക്കുന്ന ഒടിയന്മാര്‍ മൃഗങ്ങളുടെയും മറ്റും രൂപത്തില്‍ എത്തി ആള്‍ക്കാരെ ഇരുട്ടില്‍ ഭയപ്പെടുത്തും. ശത്രുതയുടെ വലിപ്പം അനുസരിച്ചാണ് ഭയപ്പെടുത്തുന്ന രീതിയുടെ കാഠിന്യം. ചിലപ്പോള്‍ ഭയപ്പെടുത്തി കൊലപ്പെടുത്തുന്നത് വരെ എത്താറുണ്ട്.

വൈദ്യുതി എത്തിയതോടെ ഒടിയന്മാര്‍ സമൂഹത്തില്‍ നിന്നു തന്നെ അപ്രസക്തരായി. സിനിമയില്‍ മോഹന്‍ലാല്‍ സംസ്ഥാനത്തെ അവസാനത്തെ ഒടിയനെയാണ് അവതരിപ്പിക്കുന്നത്. 1950 കളിലെ ഒരു കാലഘട്ടത്തെ കുറിക്കുന്നതിനാല്‍ ഇത് കേരളചരിത്രം കൂടിയാണ് പറയുന്നതെന്ന് സംവിധായകന്‍ പറയുന്നു. കുട്ടി സ്രാങ്ക് എന്ന ചിത്രത്തിലൂടെ മികച്ച സ്‌ക്രിപ്റ്റിനുള്ള ദേശീയ പുരസ്‌ക്കാരം നേടിയ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ കഥയൊരുക്കുന്നത്. സിനിമയില്‍ സിദ്ദിഖും നന്ദുവും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW