Thursday, July 27, 2017 Last Updated 15 Min 24 Sec ago English Edition
Todays E paper
Friday 21 Apr 2017 08.08 PM

റസ്‌റ്റോറന്റുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍

service charge

ന്യൂഡല്‍ഹി: ഉപഭോക്താക്കളില്‍ നിന്നും റസ്‌റ്റോറന്റുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച നിര്‍ദ്ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാനങ്ങള്‍ക്ക് കൈമാറി. സര്‍വീസ് ചാര്‍ജ് നിര്‍ബന്ധിതമായി വാങ്ങരുത്. സര്‍വീസ് ചാര്‍ജ് നല്‍കണോ വേണ്ടയോ എന്നത് ഉപഭോക്താക്കള്‍ക്ക് തീരുമാനിക്കാമെന്നും സംസ്ഥാനങ്ങള്‍ക്ക് അയച്ച നിര്‍ദ്ദേശത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

എത്രയാണ് സര്‍വീസ് ചാര്‍ജ് നല്‍കേണ്ടതെന്ന് ഹോട്ടലുകള്‍ തീരുമാനിക്കരുത്. എത്രയാണ് സര്‍വീസ് ചാര്‍ജ് നല്‍കേണ്ടതെന്നത് ഉപഭോക്താക്കളുടെ സ്വാതന്ത്ര്യമാണെന്നും കേന്ദ്രം വ്യക്തമാക്കി. റസ്‌റ്റോറന്റുകളില്‍ സര്‍വീസ് ചാര്‍ജ് നിര്‍ബന്ധമല്ലെന്നും സേവനത്തില്‍ ഉപഭോക്താക്കള്‍ക്ക് തൃപതിയില്ലെങ്കില്‍ അത് നല്‍കേണ്ടതില്ല എന്ന് ബോര്‍ഡ് വയ്ക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

നേരത്തെ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടാതെ വന്നതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നിര്‍ദ്ദേശം നല്‍കിയത്. ഉപഭോക്താക്കളില്‍ നിന്നും സര്‍വീസ് ചാര്‍ജ് ഈടാക്കാറുണ്ടെങ്കിലും അത് ജീവനക്കാരിലേക്ക് എത്താറില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. മിക്ക റസ്‌റ്റോറന്റുകളിലും എട്ട് മുതല്‍ പത്ത് ശതമാനം വരെയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത്.

Ads by Google
LATEST NEWS
TRENDING NOW