Tuesday, June 27, 2017 Last Updated 23 Min 57 Sec ago English Edition
Todays E paper
Friday 21 Apr 2017 07.44 PM

കുരിശ് തകര്‍ത്തതും നിരോധാനാഞ്ജ പ്രഖ്യാപിച്ചതും തെറ്റെന്ന് ആവര്‍ത്തിച്ച് പിണറായി

uploads/news/2017/04/101421/pinarayi.jpg

തിരുവനന്തപുരം: മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ കുരിശ് തകര്‍ത്തതും നിരോധനാഞ്ജ പ്രഖ്യാപിച്ചതും തെറ്റെന്ന് ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കുടിയേറ്റവും കൈയേറ്റവും രണ്ടും രണ്ടാണെന്നും കയ്യേറ്റക്കാരുടെ പട്ടിക തയറാക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.

ഇടുക്കി ജില്ലാ ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് മൂന്നാര്‍ ഉന്നതതല യോഗത്തില്‍ ഉയര്‍ന്നത്. വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ മുന്‍ഗണന നല്‍കണം. പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരെ വിശ്വാസത്തിലെടുക്കണമെന്നും കയ്യേറ്റക്കാരുടെ പട്ടിക തയാറാക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.

ജില്ലയിലെ പട്ടയവിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രി പിണറായി യോഗം വിളിച്ചിരുന്നത്. അതിനിടെയാണ് വ്യാഴാഴ്ച പാപ്പാത്തിച്ചോലയിലെ അനധികൃതമായി സ്ഥാപിച്ച കുരിശ് പൊളിച്ചുമാറ്റിയത്.

ഇതിനെതിരെ സിപിഎം നേതാക്കളടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമിയാണെന്ന് തീര്‍ച്ചയാക്കിയാല്‍ ബോര്‍ഡ് സ്ഥാപിച്ച ശേഷം മറ്റു നടപടികളിലേയ്ക്ക് നീങ്ങിയാല്‍ മതിയായിരുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ വാദം.

Ads by Google
Friday 21 Apr 2017 07.44 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW