Wednesday, October 18, 2017 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 21 Apr 2017 07.33 PM

പ്രധാനമന്ത്രിയുടെ ഔദ്യോഗിക യോഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചു

narendra modi, prime minister

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഔദ്യോഗിക യോഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചു. ഔദ്യോഗിക യോഗങ്ങളില്‍ ഉദ്യോഗസ്ഥരുടെ സോഷ്യല്‍ മീഡിയ ഉപയോഗം വര്‍ധിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ഉദ്യോഗസ്ഥര്‍ കുടുതല്‍ സമയവും സോഷ്യല്‍ മീഡിയില്‍ വ്യാപൃതരാകുന്നത് ശ്രദ്ധയില്‍ പെട്ടതായി പ്രധാനമന്ത്രി പറഞ്ഞു. അതിനാല്‍ തന്റെ ഔദ്യോഗിക യോഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി.

സോഷ്യല്‍ മീഡിയ ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കണം. ആത്മപ്രശംസയ്ക്ക് വേണ്ടിയാകരുത് സോഷ്യല്‍ മീഡയയുടെ ഉപയോഗമെന്നും പ്രധാനമന്ത്രി പറഞ്ഞു. സിവില്‍ സര്‍വീസ് ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പോളിയോ വാക്‌സിനേഷനുമായി ബന്ധപ്പെട്ട വിവരം ഞാന്‍ സോഷ്യല്‍ മീഡിയിലൂടെ കൈമാറിയാല്‍ അത് ഉപകാരപ്രദമാണ്. എന്നാല്‍ അത് സ്വയം പ്രശംസിക്കുന്നതിന് വേണ്ടിയാകരുത്-പ്രധാനമന്ത്രി പറഞ്ഞു.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW