Tuesday, May 23, 2017 Last Updated 26 Min 12 Sec ago English Edition
Todays E paper
Friday 21 Apr 2017 07.11 PM

13-ാം വയസില്‍ പീഡനം സഹിക്കാനാകാതെ വീടുവിട്ടിറങ്ങി, മനുഷ്യക്കടത്തുകാര്‍ അവളെ വേശ്യാലയത്തിനു വിറ്റു.... തുടര്‍ന്ന് സംഭവിച്ചത്

uploads/news/2017/04/101418/school.jpg

13 വയസില്‍ ആ പെണ്‍കുട്ടിയെ വിധി എത്തിച്ചത് കാമാത്തിപുരയിലായിരുന്നു. രണ്ടാനമ്മയുടെ പീഡനം സഹിക്കാാകാതെ സഹോദരനൊപ്പം വീടുവിട്ടിറങ്ങിയ ആശ മനുഷ്യകടത്തുകാരുടെ പിടിയില്‍ അകപ്പെട്ടു. എന്നാല്‍ ഇന്ന് അവള്‍ ഒരു അഭിഭാഷകയാകാന്‍ തയാറെടുക്കുകയാണ്. ബാലവേശ്യവൃത്തിക്കും മനുഷ്യക്കടത്തിനും ഇരയാകുന്നവരെ രക്ഷിക്കുകയാണ് ആശയുടെ ലക്ഷ്യം. ഫ്രീ എ ഗേള്‍ മൂമെന്റിന്റെ സ്‌കൂള്‍ ഫോര്‍ ജസ്റ്റിസ് എന്ന സംരഭമാണ് ആശയ്ക്ക് ഇതിനു പിന്തുണ നല്‍കുന്നത്. ആശ മാത്രമല്ല ഇതുപോലെ നിരവധി പെണ്‍കുട്ടികളാണു സ്‌കൂള്‍ ഫോര്‍ ജസ്റ്റിസിന്റെ പിന്തുണയോടെ അഭിഭാഷക വൃത്തിയിലേയ്ക്കു കടക്കുന്നത്. 16-ാം വയസില്‍ വിവാഹിതയായി ഭര്‍ത്താവ് പെണ്‍വാണിഭക്കാര്‍ക്കു വിറ്റ ലത, ചേച്ചിയുടെ ഭര്‍ത്താവ് പീഡിപ്പിച്ചതിനെ തുടര്‍ന്നു വീടുവിട്ടു പോയി ഇത്തരം സംഘത്തിന്റെ വലയിലായ യാസ്മിന്‍, സ്വന്തം പിതാവ് തന്നെ പെണ്‍വാണിഭ സംഘത്തിനു വിറ്റ ശബ്‌നം തുടങ്ങി നിരവധി പെണ്‍കുട്ടിള്‍ ഇപ്പോള്‍ ജീവിതത്തില്‍ പുത്തന്‍ പ്രതീക്ഷകളുമായി മുന്നേറുകയാണ്.

തങ്ങള്‍ കടന്നു പോയതിനു സമാനമായ ദുരിതത്തില്‍ അകപ്പെട്ട ലക്ഷക്കണക്കിനു പെണ്‍കുട്ടികള്‍ക്കു രക്ഷാമാര്‍ഗമാകുക എന്നതാണ് ഇവരുടെ ലക്ഷ്യം. മനുഷ്യക്കടത്തുകരേയും ബാലവേശ്യവൃത്തിയുടെ പിന്നിലുള്ളവരേയും അഴിക്കുള്ളിലാക്കാന്‍ വേണ്ടിയാണ് ഇവര്‍ പബ്ലിക്ക് പ്രോസിക്യൂട്ടറാകാന്‍ തയറാറെടുക്കുന്നത്. ദേശിയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഒരോ എട്ടു മിനിറ്റിലും ഒരു പെണ്‍കുട്ടി വീതം തട്ടികൊണ്ടു പോകലിന് ഇരയാകുന്നു. ഇന്റര്‍നാഷ്ണല്‍ സംഘടനകളുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 12 ലക്ഷത്തോളം കുട്ടികള്‍ അവരുടെ സമ്മതം കൂടതെ വേശ്യവൃത്തിക്ക് ഇരയാകുന്നുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന അറസ്റ്റുകള്‍ നൂറില്‍ താഴെ മാത്രമാണ്. മനുഷ്യക്കടത്തിനും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണത്തിനും എതിരെ പ്രവര്‍ത്തിക്കുന്ന ഫ്രീ എ ഗേള്‍ മൂവ്‌മെന്റ് രാജ്യന്തര എന്‍ജിഒ ആയ ഫ്രീ എ ഗേളിന്റെ ഭാഗമാണ്. ഇന്ത്യയിലെ മികച്ച ലോ യൂണിവേഴ്‌സിറ്റികളില്‍ ഒന്നുമായി സഹകരിച്ചാണ് സ്‌കൂള്‍ ഫോര്‍ ജസ്റ്റിസ് പദ്ധതി നടപ്പിലാക്കുന്നത്.

Ads by Google
Friday 21 Apr 2017 07.11 PM
YOU MAY BE INTERESTED
TRENDING NOW