Tuesday, October 24, 2017 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 21 Apr 2017 06.54 PM

ആന്ധ്ര മുഖ്യമന്ത്രിയുടെ മകനെതിരെ സോഷ്യല്‍ മീഡിയില്‍ പോസ്റ്റിട്ട യുവാവിനെ കസ്റ്റഡിയില്‍ എടുത്തു

uploads/news/2017/04/101416/nara-lokesh.jpg

അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകന്‍ നര ലോകേഷിനെതിരെ സോഷ്യല്‍ മീഡിയില്‍ പോസ്റ്റിട്ട യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. രവി കിരണ്‍ ഇന്ദൂരി എന്നയാളെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഷംസാബാദിലെ വസതിയില്‍ നിന്നും പുലര്‍ച്ചെ 3.30നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നെന്ന് രവി കിരണിന്റെ ഭാര്യ പറഞ്ഞു.

ടി.ഡി.പി നേതാക്കള്‍ക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കമന്റിനെക്കുറിച്ച് ചോദ്യം ചെയ്യുന്നതിന് വേണ്ടിയെന്ന് പറഞ്ഞാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. എവിടേക്കാണ് ഭര്‍ത്താവിനെ കൊണ്ടു പോകുന്നതെന്ന് പോലീസ് വെളിപ്പെടുത്തിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇയാളെ കസ്റ്റഡിയില്‍ എടുത്തതായി തുല്ലൂരു പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

പാര്‍ട്ടിയെയും സര്‍ക്കാരിനെയും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് നല്‍കണമെന്ന് നര ലോകേഷ് അണികളോട് ആവശ്യപ്പെട്ടിരുന്നു.

Ads by Google
Advertisement
Friday 21 Apr 2017 06.54 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW