Friday, November 24, 2017 Last Updated 20 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 21 Apr 2017 06.50 PM

എല്‍ജിബിടി പ്രശ്‌നങ്ങള്‍ ട്രംപിന്റെ പരിഗണനയില്‍ പെടില്ല, പോരാട്ടം തുടരൂ; ഹിലരി ക്ലിന്റണ്‍

uploads/news/2017/04/101415/hilary.jpg

വാഷിങ്ടണ്‍ : ഡോണള്‍ഡ് ട്രംപ് ഭരണകാലത്ത് ലൈംഗീക ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ യാതൊരു പരിഗണനയും പ്രതീക്ഷിക്കേണ്ടെന്ന് ഹിലരി ക്ലിന്റണ്‍. ഇത്രയും കാലത്തെ പോരാട്ടത്തിന്റെ ഫലമായി എല്‍ജിബിടി സമൂഹം നേടിയെടുത്തതൊന്നും ഇനി മുതല്‍ സുരക്ഷിതമായിരിക്കാന്‍ സാധ്യതയില്ലെന്നും അത് നിലനിര്‍ത്താന്‍ പോരാടേണ്ടത് അത്യാവശ്യമാണെന്നും ഹിലരി പറഞ്ഞു.

'ദ സെന്റര്‍' എന്ന എല്‍ജിബിടി സംഘടന ഫണ്ട് റെയ്‌സിങ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹിലരി. സംഘടനയുടെ ട്രെയില്‍ബ്ലെയ്‌സര്‍ അവാര്‍ഡും ഹിലരി സ്വീകരിച്ചു.തെരഞ്ഞെടുപ്പ് നമ്മളില്‍ പലരെയും മോശമായി ബാധിച്ചിട്ടുണ്ട്. ഗേ അവകാശങ്ങള്‍ മനുഷ്യാവകാശങ്ങളാണ്, മനുഷ്യാവകാശങ്ങള്‍ ഗേ അവകാശങ്ങളും.ഈ ഭരണകൂടത്തിന്റെ കീഴില്‍ നല്ലരീതിയില്‍ പരിഗണിക്കപ്പെടും എന്നത് സാധ്യമല്ലെന്ന യാഥാര്‍ത്ഥ്യം നമ്മള്‍ മനസ്സിലാക്കണം. ഇത്തരം അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ യുഎസ് ഗവണ്‍മെന്റ് ഇടപെടണം.

Ads by Google
Ads by Google
TRENDING NOW