Sunday, June 10, 2018 Last Updated 19 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 21 Apr 2017 05.50 PM

ഈ മരത്തിന് ഒരു കത്തെഴുതൂ... പ്രണയം സഫലമാകും

uploads/news/2017/04/101411/love.jpg

ജര്‍മ്മനിയിലെ യൂട്ടിനിലുള്ള ഒരു മരം. പ്രണയ സാഫല്യത്തിനായി കെട്ടു കണക്കിന് കത്തുകളാണ് വര്‍ഷങ്ങളായി ഈ മരത്തെ തേടി എത്തിക്കൊണ്ടിരിക്കുന്നത്. ഈ മരത്തിന് ഒരു കത്തെഴുതിയാല്‍ പ്രണയിക്കുന്നവര്‍ ഒന്നാകുമത്രേ...

പതിനായിരത്തിലേറെ കത്തുകളാണ് ഇതിനോടകം ഈ മരത്തെ തേടിയെത്തിയിരിക്കുന്നത്. പ്രണയിതാക്കളുടെ കത്തുകള്‍ സ്വീകരിക്കാനായി സ്വന്തമായി പോസ്റ്റല്‍ അഡ്രസുവരെ ഈ മരത്തിനുണ്ട്. നിലത്ത് നിന്നു മൂന്ന് മീറ്ററോളം ഉയരത്തിലാണ് മരത്തിന്റെ പോസ്റ്റ് ബോക്‌സ് എന്നറിയപ്പെടുന്ന പൊത്തുള്ളത്. ഈ പൊത്തിലാണ് കത്തുകള്‍ നിക്ഷേപിക്കുക.

ഈ കത്തുകള്‍ ആര്‍ക്കു വേണമെങ്കിലും തുറന്നു വായിക്കാം. മറുപടി എഴുതാം. അതായത് പ്രണയില്ലാത്തവര്‍ക്കു പോലും വേണമെങ്കിലും മരത്തിന് കത്തെഴുതാമെന്ന പ്രത്യേകതയുമുണ്ട്. കത്ത് തുറന്നു വായിച്ച് മറുപടി എഴുതുന്ന ആള്‍ ഒരു പക്ഷേ പിന്നീട് നിങ്ങളുടെ പ്രണയിതാവായേക്കാം. അങ്ങനെ രണ്ടു പേര്‍ക്കിടയില്‍ പ്രണയം ഉടലെടുക്കാനും ഈ മരം കാരണമാകുന്നു.

ഇതിനു പിന്നില്‍ ഒരു കഥയുണ്ട് കേട്ടോ...

സെല്‍റ്റിക് ഗോത്രത്തലവന്‍ തന്റെ മകനെ കാട്ടിലെ ഒരു മരത്തില്‍ കെട്ടിയിട്ടെന്നും ഇയാളെ ഒരു ക്രിസ്ത്യന്‍ യുവതി മോചിപ്പിച്ചുവെന്നും തന്റെ മോചനത്തിന്റെ ഓര്‍മ്മയ്ക്കായി യുവാവ് ഈ മരം നട്ടശേഷം ക്രിസ്ത്യന്‍ മതം സ്വീകരിച്ചെന്നുമാണ് കഥ. എന്നാല്‍ ഇതില്‍ സത്യമില്ലെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു.

ഓഹര്‍ട്ട് എന്ന യുവതിയുടെ പ്രണയത്തെ അച്ഛന്‍ എതിര്‍ത്തെന്നതാണ് മറ്റൊരു കഥ. അച്ഛന്‍ കാണാതെ കാമുകനു കത്തു നല്‍കാന്‍ ഓഹര്‍ട്ട് കണ്ടെത്തിയ വഴിയായിരുന്നു ഈ മരത്തിന്റെ പൊത്ത്. കത്തുകളിലൂടെ പ്രണയം വീണ്ടും കടുത്തപ്പോള്‍ അച്ഛന്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറാവുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഈ മരത്തിന്റെ മരത്തിന്റെ മുന്നിലാണ് ഇരുവരും വിവാഹിതരായത്. അന്നു മുതല്‍ മരം മുഖേന കത്ത് കൈമാറിയാല്‍ തടസ്സങ്ങള്‍ മാറി പ്രണയം സഫലമാകുമെന്ന ചിന്ത എല്ലാവരിലുമെത്തി. ഇതോടെ ആയിരക്കണക്കിന് കത്തുകളും മരത്തിനു കിട്ടിത്തുടങ്ങിയെന്നാണ് കഥ.

Ads by Google
Ads by Google
Loading...
TRENDING NOW