Wednesday, May 24, 2017 Last Updated 47 Min 54 Sec ago English Edition
Todays E paper
Friday 21 Apr 2017 05.08 PM

പെട്രോളും ഡീസലും ഇനി വീട്ടിലെത്തിയേക്കും; ഹോം ഡെലിവറി സാധ്യത ആരാഞ്ഞ് പെട്രോളിയം മന്ത്രാലയം

petrol, diesel

ന്യൂഡല്‍ഹി: പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഹോം ഡെലിവറി ചെയ്യാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം. പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചതാണിക്കാര്യം. മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഇന്ധനം വീട്ടിലെത്തിച്ച് നല്‍കാനാണ് ആലോചന. ഇന്ധനം നിറയ്ക്കുന്ന കേന്ദ്രങ്ങളിലെ നീണ്ട ക്യൂ ഒഴിവാക്കുന്നതിനും ഞായറാഴ്ച അവധി നേരിടുന്നതിനുമാണ്് നടപടി.

പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ചകളില്‍ അടച്ചിടാനുള്ള ഒരു വിഭാഗം പമ്പുടമകളുടെ നീക്കത്തോട് മന്ത്രാലയത്തിന് യോജിപ്പില്ലെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ പാചകവാതകം മാത്രമേ ഹോം ഡെലിവറി ചെയ്യുന്നുള്ളൂ. പെട്രോള്‍, ഡീസല്‍ തുടങ്ങിയ മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ നേരിട്ട് മാത്രമേ വാങ്ങാനാകൂ.

പെട്രോയളിയം ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നത് പ്രതിദിന അടിസ്ഥാനത്തിലാക്കാനും പെട്രോളിയം മന്ത്രാലയം ആലോചിക്കുന്നുണ്ട്. നിലവില്‍ മാസത്തില്‍ രണ്ട് തവണയാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില പുതുക്കി നിശ്ചയിക്കുന്നത്.

Ads by Google
TRENDING NOW