Tuesday, October 24, 2017 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 21 Apr 2017 04.43 PM

കേരളം സ്വയം മദ്യം നിര്‍മ്മിക്കണമെന്ന് മദ്യ ഉപഭോക്തൃ സംരക്ഷണ സമിതി

 liquor

കണ്ണൂര്‍: കേരളം സ്വയം മദ്യം നിര്‍മ്മിക്കണമെന്ന് മദ്യ ഉപഭോക്തൃ സംരക്ഷണ സമിതി. മദ്യപാനികള്‍ നേരിടുന്ന അവഗണനയ്‌ക്കെതിരെ നടത്തിയ കൂട്ടായ്മയിലാണ് ഈ ആവശ്യമുയര്‍ന്നത്. സ്വന്തമായി മദ്യം നിര്‍മ്മിക്കുന്ന ജമൈയ്ക്കയെയും ക്യൂബയെയും ഇക്കാര്യത്തില്‍ മാതൃകയാക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.

കേരളത്തിന്റെ അത്രയും വലുപ്പമില്ലാത്ത ജമൈയ്ക്കയ്ക്കും ക്യൂബയ്ക്കും സ്വന്തം ബ്രാന്‍ഡ് മദ്യമുണ്ട്. കേരളത്തില്‍ സുലഭമായ ചക്കയില്‍ നിന്നും മാങ്ങയില്‍ നിന്നും മദ്യം ഉണ്ടാക്കാം. എന്നിട്ടും ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തെ മാത്രം ആശ്രയിക്കുകയാണ് കേരളമെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്ത മധു നായര്‍ പറഞ്ഞു.

മദ്യവര്‍ജനത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ അതിനുള്ള പ്രതിവിധി മദ്യനിരോധനം അല്ല. ശരിയായ രീതിയില്‍ മദ്യം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി വിതരണം ചെയ്യുകയാണ് വേണ്ടതെന്നും കൂട്ടായ്മ അഭിപ്രായപ്പെട്ടു.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW