Monday, June 26, 2017 Last Updated 17 Min 15 Sec ago English Edition
Todays E paper
Friday 21 Apr 2017 04.31 PM

ജിംനേഷ്യത്തില്‍ അതിക്രമിച്ചുകയറിയ ഈ വിരുതനെ കണ്ട് ഉടമ ഞെട്ടി!

ജിമ്മിന്റെ മൂലയില്‍ ചുരുണ്ടുകൂടിയിരിക്കുകയായിരുന്നു കക്ഷി. മറ്റാരുമല്ല ഒരു വമ്പന്‍ പെരുമ്പാമ്പ്. പാമ്പിന്റേയും പൊളിഞ്ഞ മേല്‍ക്കൂരയുടെയും ചിത്രമെടുത്ത വോഗന്‍ ഫേസ്ബുക്കിലെ ലോക്കല്‍ പേജിലിട്ടതോടെയാണ് പുറംലോകമറിഞ്ഞത്.
snake

റോക്കാംപ്ടണ്‍, ഓസ്‌ട്രേലിയ: ജിംനേഷ്യത്തില്‍ കള്ളന്മാര്‍ കയറുന്നത് അത്ര അപൂര്‍വ്വ സംഭവമല്ല. എന്നാല്‍ ഓസ്‌ട്രേലിയയിലെ റോക്കാംപ്ടണിലെ ഒരു ജിംനേഷ്യ്യല്‍ മേല്‍ക്കൂര പൊളിച്ച് കയറിയ ആളെ കണ്ട് ഉടമ ചന്തല്‍ വോഗന്‍ ശരിക്കും ഞെട്ടി.

ചൊവ്വാഴ്ച രാവിലെ ജിംനേഷ്യത്തില്‍ എത്തിയ വോഗന്‍ മേല്‍ക്കൂര പൊളിഞ്ഞിരിക്കുന്നതായി കണ്ടിരുന്നു. എലിശല്യം രൂക്ഷമായ ഇവിടെ എലിയായിരിക്കും സീലിംഗ് പൊളിച്ചതെന്ന് സമാധാനിച്ചു കഴിയുകയായിരുന്നു. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞ് ജിം വൃത്തിയാക്കാന്‍ എത്തിയ പയ്യനാണ് യഥാര്‍ത്ഥ കള്ളനെ കണ്ടെത്തിയത്.

snake

ജിമ്മിന്റെ മൂലയില്‍ ചുരുണ്ടുകൂടിയിരിക്കുകയായിരുന്നു കക്ഷി. മറ്റാരുമല്ല ഒരു വമ്പന്‍ പെരുമ്പാമ്പ്. പാമ്പിന്റേയും പൊളിഞ്ഞ മേല്‍ക്കൂരയുടെയും ചിത്രമെടുത്ത വോഗന്‍ ഫേസ്ബുക്കിലെ ലോക്കല്‍ പേജിലിട്ടതോടെയാണ് പുറംലോകമറിഞ്ഞത്.

പാമ്പ് ജിമ്മിനുള്ളില്‍ ഒളിച്ചിരിക്കുമ്പോള്‍ തന്നെ രണ്ടു ദിവസം അവിടെ പരിശീലനവും നടന്നിരുന്നു. എന്നാല്‍ പാമ്പ് ഒരു എതിര്‍പ്പും അറിയിച്ചില്ല. വയറ് നിറയെ എലികളെ തിന്ന് മയങ്ങിക്കിടന്നതിനാല്‍ അവിടെ നടന്നതൊന്നും പാമ്പ് അറിഞ്ഞില്ലെന്നതാണ് സത്യം.

Ads by Google
TRENDING NOW