Tuesday, May 23, 2017 Last Updated 51 Min 24 Sec ago English Edition
Todays E paper
Friday 21 Apr 2017 03.14 PM

കുരിശിനു ചുറ്റും സൂര്യന്‍ നൃത്തം ചെയ്യുന്നു, സൂര്യന്‍ താഴെയ്ക്കു പതിക്കും പോലെ: മൂന്നാറില്‍ പൊളിച്ചുമാറ്റിയ കുരിശിനു ചുറ്റും നടന്നത് അത്ഭുതങ്ങളെന്ന് സംഘടന

uploads/news/2017/04/101398/crs.jpg

മൂന്നാറില്‍ ഭൂമി കയ്യേറ്റത്തേ തുടര്‍ന്നു പൊളിച്ചു നീക്കിയ കുരിശിനെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ കൊഴുക്കുകയാണ്. ഇതിനിടയില്‍ ഈ കുരിശ് സ്പിരിറ്റ് ഇന്‍ ജീസസെന്ന സംഘടനയുടേതാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ സംഘടന പ്രതികരണവുമായി രംഗത്ത് എത്തിരുന്നില്ല. ഒടുവില്‍ ഒരു വീഡിയോയിലൂടെ അവര്‍ ചില കാര്യങ്ങള്‍ പറയുകയാണ്. ഫേസ്ബുക്ക് പേജിലൂടെയാണു സംഘടന ഈ കുരിശിന്റെ ചരിത്രം പറഞ്ഞു കൊണ്ടുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്. കാലപ്പഴക്കം കൊണ്ടു ദ്രവിച്ചു പഴയ മരക്കുരിശ് മാറ്റിയാണു നിലവിലെ കുരിശ് സ്ഥാപിച്ചിരിക്കുന്നത് എന്ന് ഇവര്‍ പറയുന്നു. ആ കുരിശിനെ ചുറ്റിപ്പറ്റിയുള്ള അത്ഭുതങ്ങളാണു തുടര്‍ന്നു വീഡിയേയില്‍ വിവരിച്ചിരിക്കുന്നത്. സഭയ്ക്ക് അവിടെ ഭൂമി ഇല്ലെന്നും പാപ്പാത്തിചോലയില്‍ ജീവിക്കുന്ന മരിയ സൂസേയുടെ കയ്യിലാണ് ഈ ഭൂമിയെന്നും സ്പിരിറ്റ് ഇന്‍ ജീസസുമായി ബന്ധം ഇല്ലെന്നും ഇവര്‍ പറയുന്നു.

നാലു തലമുറകളായി ഈ കുടുംബത്തിന്റെ കൈയിലാണു ഭൂമി. 1994 ലും 2004 ലും പട്ടയത്തിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. കുടിയേറി പാര്‍ത്തതാണ് അങ്ങോട്ടെന്നും അന്നുമുതല്‍ അവിടെ കുരിശ് ഉണ്ടെന്നും ഇവര്‍ പറയുന്നു. കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണ്ണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും ഇവിടെ ഭക്തര്‍ എത്തുന്നതായി ഇവര്‍ പറയുന്നു. 2016 ഡിസംബര്‍ 9 ന് നൂറുകണക്കിന് ആളുകള്‍ നോക്കി നില്‍ക്കെ കുരിശിനു ചുറ്റും നിറയെ അത്ഭുതമായിരുന്നു എന്ന് ഈ സംഘടന അവകാശപ്പെടുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് ഇത്തരത്തില്‍ ഈ കുരിശ് അത്ഭുതം കാണിക്കാറുണ്ടെന്ന് ഇവര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നുണ്ട്. നൃത്തം ചെയ്യുന്നതു പോലെ ചലിക്കുന്ന സൂര്യന്‍. ആ സൂര്യന്‍ അതിവേഗം കറങ്ങുന്നു, സൂര്യന്‍ ഇടയ്ക്കു താഴേയ്ക്കു പതിക്കുന്നതു പോലെ കാണപ്പെടുന്നു തുടങ്ങിയ അത്ഭതങ്ങളൊക്കെ സംഭവിച്ചതായി ഇവര്‍ പറയുന്നു. മലയ്ക്കു മുകളിലെ സൂര്യന് പ്രത്യേക പ്രകാശമാണ് എന്നും ഇവര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നുണ്ട്.

Ads by Google
Friday 21 Apr 2017 03.14 PM
YOU MAY BE INTERESTED
TRENDING NOW