Wednesday, May 24, 2017 Last Updated 48 Min 26 Sec ago English Edition
Todays E paper
Friday 21 Apr 2017 04.14 PM

വിവാഹ ചടങ്ങുകള്‍ക്കിടെ വരന്‍ വധുവിന്റെ ബന്ധുവായ പത്ത് വയസുകാരനെ അബദ്ധത്തില്‍ കൊന്നു

murder

ഭോപ്പാല്‍: വിവാഹ ചടങ്ങുകള്‍ക്കിടെ വരന്‍ വധുവിന്റെ ബന്ധുവായ പത്ത് വയസുകാരനെ അബദ്ധത്തില്‍ കൊന്നു. വിവാഹത്തിന്റെ ആചാരത്തിന്റെ ഭാഗമായുള്ള വാള്‍ ഉപയോഗിച്ച് വെട്ടുന്നതിനിടെയാണ് പത്ത് വയസുകാരന്റെ വയറ്റില്‍ കുത്തിക്കയറി മരണം സംഭവിച്ചത്. നീമച്ച് ജില്ലയിലെ രാംപുര ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.

വരന്‍ വാള്‍ ഉപയോഗിച്ച് ഒരു മരത്തിന്റെ ഇലകള്‍ വെട്ടുന്നതിനിടെയാണ് സംഭവമുണ്ടായത്. വരന്റെ കയ്യില്‍ നിന്ന് വാള്‍ തെറിച്ച് പോകുകയും കുട്ടിയുടെ വയറിലേക്ക് കുത്തിക്കയറുകയുമായിരുന്നു അപകടത്തെ തുടര്‍ന്ന വധുവിന്റെ ബന്ധുക്കള്‍ വിവാഹത്തില്‍ നിന്നും പിന്‍മാറി.

വാള്‍ വയറ്റില്‍ കുത്തിക്കയറിയതിനെ തുടര്‍ന്ന് ബാലനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിട്ടുണ്ട്. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് വരനെതിരെ കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.

Ads by Google
TRENDING NOW