Thursday, April 12, 2018 Last Updated 37 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 21 Apr 2017 04.03 PM

ചരിത്രത്താളുകളില്‍ ഇടം നേടാതെ...

uploads/news/2017/04/101394/gopakumar210417.jpg

അഭിനയജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ച എം.ആര്‍ ഗോപകുമാര്‍. അനവധി കരുത്തുറ്റ കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച നടനവൈഭവം. ജീവിതത്തിലും കലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗോപകുമാറിന്റെ കരുത്തുറ്റ ജീവിതത്തിലേക്ക്...

സിനിമകളിലും സീരിയലുകളിലും മലയാളികള്‍ ഏറെക്കുറെ എം.ആര്‍.ഗോപകുമാര്‍ എന്ന വ്യക്തിയെ വീക്ഷിച്ചത് ഗൗരവമേറിയ കഥാപാത്രങ്ങളിലൂടെയാണ്. എന്നാല്‍ മലയാളികള്‍ അടുത്തറിയേണ്ട ഒരു ഗോപകുമാറുണ്ട്. വെള്ളിത്തിരയുടെ അകത്തളങ്ങളിലല്ലാതെ സാധാരണക്കാരനിലേക്കുള്ള യാത്ര.

തിരുവനന്തപുരത്തെ തിരക്കേറിയ നഗരവീഥികളില്‍ നിന്നൊഴിഞ്ഞ് തിരുമലയിലെ വേട്ടമുക്കെന്ന ഗ്രാമത്തിലേക്കാണെത്തിയത്. പച്ചപ്പ് നിറഞ്ഞ പൂക്കളാല്‍ സമൃദ്ധമായ ഗോപകുമാറിന്റെ വീട്ടിലേക്കുള്ള പടി കയറുമ്പോഴും മനസ്സില്‍ അദ്ദേഹം അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളായിരുന്നു.

ഗേറ്റ് കടന്ന് വീടിന്റെ പടി കടന്ന് അകത്തെത്തിയപ്പോള്‍ കസവ്കരയുള്ള മുണ്ടും തൂവെള്ള ഷര്‍ട്ടുമണിഞ്ഞ് ഗോപകുമാര്‍ നില്‍ക്കുന്നു. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ കാണുന്നതിനേക്കാള്‍ ആഢ്യത്വമുള്ള മുഖം. അടുത്തുള്ള മിനുമിനുത്ത സോഫയിലേക്ക് പതിയെയിരുന്ന് അദ്ദേഹം സംസാരിച്ചുതുടങ്ങി...

50 വര്‍ഷത്തെ കലാജീവിതം. തിരിഞ്ഞുനോക്കുമ്പോള്‍ സംതൃപ്തനാണോ ?


ഞാന്‍ ഇന്നിലാണ് ജീവിക്കുന്നത്. പോയകാലത്തെക്കുറിച്ചുള്ള വ്യാകുലതകളോ വരും കാലത്തെക്കുറിച്ചുള്ള ആധിയോ എനിക്കില്ല. കഴിഞ്ഞുപോയ കാലത്തില്‍ പല തരത്തിലുള്ള വേദനകളും പ്രയാസങ്ങളും സംഭവിച്ചിരിക്കാം. പക്ഷേ ഒരിക്കലും അതോര്‍ത്ത് സമയം കളയാന്‍ ഞാനില്ല.

വെള്ളിത്തിരയിലേക്കുള്ള രംഗപ്രവേശം ?


നാടകങ്ങളിലൂടെയാണ് സിനിമയിലേക്കെത്തിയത്. സ്‌കൂള്‍ കാലഘട്ടം മുതലേ നാടകങ്ങളില്‍ സജീവമായിരുന്നു. എങ്കിലും പഠനകാലത്ത് അത്രത്തോളം സജീവമാവാന്‍ സാധിച്ചില്ല.

എം.കോം കഴിഞ്ഞപ്പോഴാണ് എനിക്ക് പി.ആന്‍ഡ്.ടി ഓഡിറ്റ് ഓഫീസില്‍ ജോലി ലഭിച്ചത്. പുതുതായി ആരംഭിച്ച സര്‍ക്കാര്‍ ഓഫീസായിരുന്നു അത്. ജോലിക്കാരെല്ലാം പുതിയ ആളുകള്‍. അവിടത്തെ ജോലിക്കാര്‍ക്കും കലയോട് താല്പര്യമുള്ളവരായിരുന്നു. അഭിനയരംഗത്തില്‍ കൂടുതല്‍ സജീവമായത് ജോലി ലഭിച്ചതിന് ശേഷമാണ്.

അരങ്ങേറ്റമെങ്ങനെയായിരുന്നു ?


വിധേയനെന്ന ചിത്രത്തിലൂടെ പ്രശസ്തനായി. പക്ഷേ വലിയ മാറ്റങ്ങളൊന്നും ജീവിതത്തിലുണ്ടായില്ല.

കോമേഴ്ഷ്യല്‍ സിനിമയുടെ ഭാഗമാവാതിരുന്നത് ?


ആര്‍ട്ട് ചിത്രങ്ങളില്‍ മാത്രമേ ഞാന്‍ അഭിനയിക്കൂ എന്നൊരു ധാരണ പലരിലുമുണ്ടായിരുന്നു. അത്തരം സിനിമകളില്‍ മാത്രമേ ഞാന്‍ അഭിനയിക്കൂ എന്ന തീരുമാനമൊന്നും എന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

ചെയ്തവയിലധികവും നാടന്‍ കഥാപാത്രങ്ങളാണ്. എല്ലാത്തരം സിനിമകളും ഞാന്‍ ചെയ്തിട്ടുണ്ട്. സിനിമയില്‍ നിലനില്‍ക്കണമെങ്കില്‍ എല്ലാത്തരം കഥാപാത്രങ്ങളും ചെയ്തേ പറ്റൂ.

പുലിമുരുകനിലേക്കെത്തിയത് ?


അതൊരു ഭാഗ്യമായിരുന്നു. എന്റെ പ്രതിച്ഛായയെ മാറ്റി മറിച്ചത് പുലിമുരുകനാണ്. തുടക്കത്തില്‍ മൂപ്പന് വലിയ പ്രാധാന്യമൊന്നും ഉണ്ടായിരുന്നില്ല. ചുരുക്കം സീനുകളില്‍ വന്നുപോകുന്ന കഥാപാത്രം. പക്ഷേ പിന്നീട് മാറ്റം വന്നു.

മുരുകനെന്ന വ്യക്തിയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും അദ്ദേഹത്തിന്റെ ജീവിതത്തിലേക്കെത്താന്‍ കാഴ്ച്ചക്കാരെ സഹായിക്കുകയും ചെയ്യുന്ന വ്യക്തിയായി മൂപ്പന്‍ മാറി. ചിത്രം സൂപ്പര്‍ഹിറ്റായി. ഒപ്പം ഡയലോഗുകളും.

ജീവിതത്തിന് തന്നെ ഉയര്‍ച്ചയും താഴ്ച്ചയുമുണ്ടാവില്ലേ, അത് തന്നെയാണ് എന്റെ സിനിമാജീവിതത്തിലും. സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു. അതിനിടയില്‍ ഒരു സൂപ്പര്‍ഹിറ്റ് ചിത്രവും.

സിനിമാപ്രതിസന്ധി അഭിനയജീവിതത്തെ പ്രതികൂലമായി ബാധിച്ചില്ലേ ?


ഇക്കഴിഞ്ഞ സിനിമാസമരം ആവശ്യമുള്ള ഒന്നായിരുന്നുവെന്ന് എനിക്ക് തോന്നുന്നില്ല. മലയാളസിനിമ ഒരു ടേക്കോഫിലെത്തിയ സന്ദര്‍ഭമായിരുന്നു അത്. മലയാളസിനിമയെ മറ്റ് സിനിമാപ്രവര്‍ത്തകര്‍ ഉറ്റുനോക്കിയിരുന്ന അവസ്ഥയായിരുന്നു.

ആ സമയത്ത് ഇത്തരത്തിലൊരു സമരമുണ്ടായത് തികച്ചും അനാവശ്യമായിരുന്നു. സമരം നടത്തിയവര്‍ക്ക് സദുദ്ദേശ്യമായിരുന്നോ എന്നെനിക്കിപ്പോഴും സംശയമുണ്ട്.

TRENDING NOW