Tuesday, September 19, 2017 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 21 Apr 2017 03.25 PM

കെ.എം മാണിയെ തിരിച്ചുവിളിക്കില്ല; ഫോര്‍വേര്‍ഡ് ബ്ലോക്ക് ഇനി യു.ഡി.എഫില്‍

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നും 'ഒന്നും ശരിയാകാത്ത ഒരു വര്‍ഷം' എന്ന പേരില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനമായി. ഇ.എം.എസ് സര്‍ക്കാരിന്റെ 60ാം വാര്‍ഷിക ആഘോഷ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാനും യു.ഡി.എഫ് തീരുമാനിച്ചു.
udf, k.m mani, forward block

തിരുവനന്തപുരം: കെ.എം മാണിയെ യു.ഡി.എഫിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതില്ലെന്ന് യു.ഡി.എഫില്‍ തീരുമാനം. മാണിയുടെ പിന്നാലെ നടന്ന് വിളിക്കേണ്ടതില്ലെന്നും നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. കെ.എം മാണിയെ യു.ഡി.എഫിലേക്ക് തിരിച്ചുവിളിച്ച കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന് യോഗത്തില്‍ ശക്തമായ വിമര്‍ശനവും നേരിടേണ്ടിവന്നു.

ഹസ്സന്റെ പ്രസ്താവനയ്‌ക്കെതിരെ ജെ.ഡി.യു ആണ് രംഗത്തെത്തിയത്. അനവസരത്തിലുള്ളതായിരുന്നു പ്രസ്താവന. മലപ്പുറം തെരഞ്ഞെടുപ്പിന്റെ വിജയത്തില്‍ നില്‍ക്കുമ്പോള്‍ അത്തരമൊരു പ്രസ്താവനയുടെ ആവശ്യമില്ലായിരുന്നുവെന്നും ജെ.ഡി.യു പറഞ്ഞു. ഇതിനോട് കെ.മുരളീധരനും യോജിച്ചു. സി.എം.പി ഒഴികെയുള്ള കക്ഷികള്‍ യോജിച്ചു. മാണിയെ യു.ഡി.എഫിലേക്ക് ക്ഷണിക്കേണ്ടതില്ല. രാഷ്ട്രീയ നിലപാട് വ്യക്തമാക്കി അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിും തിരിച്ചുവരാമെന്നും യു.ഡി.എഫ് തീരുമാനമെടുത്തു.

അതേസമയം, ഫോര്‍വേര്‍ഡ് ബ്ലോക്കിനെ യു.ഡി.എഫില്‍ എടുക്കുന്നതിനോട് യോഗത്തില്‍ ധാരണയായി. ഫോര്‍വേര്‍ഡ് ബ്ലോക്ക് ഇനി മുതല്‍ യു.ഡി.എഫ് യോഗത്തില്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും. എല്‍.ഡി.എഫില്‍ നിന്ന് ഒരു കക്ഷി മുന്നണിയിലേക്ക് വരുന്നത് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നും 'ഒന്നും ശരിയാകാത്ത ഒരു വര്‍ഷം' എന്ന പേരില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനമായി. ഇ.എം.എസ് സര്‍ക്കാരിന്റെ 60ാം വാര്‍ഷിക ആഘോഷ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാനും യു.ഡി.എഫ് തീരുമാനിച്ചു.

മൂന്നാറില്‍ കയ്യേറ്റ ഭൂമിയില്‍ നിന്ന് കുരിശ് നീക്കിയ രീതി ക്രൈവസ്തവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും യു.ഡി.എഫ് യോഗത്തിനു ശേഷം കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞു.
കെ.എം മാണിയെ തിരിച്ചുവിളിക്കില്ല; ഫോര്‍വേര്‍ഡ് ബ്ലോക്ക് ഇനി യു.ഡി.എഫില്‍
തിരുവനന്തപുരം: കെ.എം മാണിയെ യു.ഡി.എഫിലേക്ക തിരിച്ചുകൊണ്ടുവരേണ്ടതില്ലെന്ന് യു.ഡി.എഫില്‍ തീരുമാനം. മാണിയുടെ പിന്നാലെ നടന്ന് വിളിക്കേണ്ടതില്ലെന്നും നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. കെ.എം മാണിയെ യു.ഡി.എഫിലേക്ക് തിരിച്ചുവിളിച്ച കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന് യോഗത്തില്‍ ശക്തമായ വിമര്‍ശനവും നേരിടേണ്ടിവന്നു. എന്നാല്‍ മാണിയെ ക്ഷണിച്ചതല്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുക മാത്രമാണുണ്ടയതെന്നും ഹസ്സന്‍ മറുപടി നല്‍കി.

ഹസ്സന്റെ പ്രസ്താവനയ്‌ക്കെതിരെ ജെ.ഡി.യു ആണ് രംഗത്തെത്തിയത്. അനവസരത്തിലുള്ളതായിരുന്നു പ്രസ്താവന. മലപ്പുറം തെരഞ്ഞെടുപ്പിന്റെ വിജയത്തില്‍ നില്‍ക്കുമ്പോള്‍ അത്തരമൊരു പ്രസ്താവനയുടെ ആവശ്യമില്ലായിരുന്നുവെന്നും ജെ.ഡി.യു പറഞ്ഞു. ഇതിനോട് കെ.മുരളീധരനും യോജിച്ചു. സി.എം.പി ഒഴികെയുള്ള കക്ഷികള്‍ യോജിച്ചു. മാണിയെ യു.ഡി.എഫിലേക്ക് ക്ഷണിക്കേണ്ടതില്ല. രാഷ്ട്രീയ നിലപാട് വ്യക്തമാക്കി അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിും തിരിച്ചുവരാമെന്നും യു.ഡി.എഫ് തീരുമാനമെടുത്തു.

അതേസമയം, ഫോര്‍വേര്‍ഡ് ബ്ലോക്കിനെ യു.ഡി.എഫില്‍ എടുക്കുന്നതിനോട് യോഗത്തില്‍ ധാരണയായി. ഫോര്‍വേര്‍ഡ് ബ്ലോക്ക് ഇനി മുതല്‍ യു.ഡി.എഫ് യോഗത്തില്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും. എല്‍.ഡി.എഫില്‍ നിന്ന് ഒരു കക്ഷി മുന്നണിയിലേക്ക് വരുന്നത് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നും 'ഒന്നും ശരിയാകാത്ത ഒരു വര്‍ഷം' എന്ന പേരില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനമായി. ഇ.എം.എസ് സര്‍ക്കാരിന്റെ 60ാം വാര്‍ഷിക ആഘോഷ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാനും യു.ഡി.എഫ് തീരുമാനിച്ചു.

മൂന്നാറില്‍ കയ്യേറ്റ ഭൂമിയില്‍ നിന്ന് കുരിശ് നീക്കിയ രീതി ക്രൈവസ്തവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും യു.ഡി.എഫ് യോഗത്തിനു ശേഷം കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞു.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW