Saturday, May 20, 2017 Last Updated 18 Min 3 Sec ago English Edition
Todays E paper
Friday 21 Apr 2017 03.18 PM

ഹിപ്‌നോട്ടിക് ചികിത്സ സത്യവും മിഥ്യയും

uploads/news/2017/04/101390/hypenitsumhelth210417.jpg

തെറ്റിദ്ധാരണകള്‍ ഏറെയുള്ള മനഃശാസ്ത്ര വിഭാഗമാണ് ഹിപ്‌നോട്ടിസം. മനസിനെ സൂക്ഷ്മമായി അപഗ്രഥിക്കുന്ന ഹിപ്‌നോട്ടിസത്തെക്കുറിച്ച്...

ഹിപ്‌നോട്ടിസത്തെക്കുറിച്ച് ശരിയായ ധാരണ ഇല്ലാത്തവരാണ് അധികവും. അതിഭാവുകത്വം കലര്‍ത്തിയാണ് പലരും ഈ വിഷയത്തെ കാണുന്നത്. തെറ്റിദ്ധാരണ പരത്തുന്ന പല പുസ്തകങ്ങളും ലഭ്യവുമാണ്.

കാലങ്ങളായി ഈ വിഷയം കൈകാര്യം ചെയ്തവര്‍ അത്തരമൊരു പരിവേഷം ഉണ്ടാക്കുകയും ചെയ്തു. ഭാരതീയ മനീഷികളും മോഹനിദ്രയെക്കുറിച്ച് പഠിച്ചിരുന്നു. എന്നാല്‍ അവ ഗോപ്യമാക്കി വച്ചിരുന്നതിനാല്‍ സാധാരണക്കാര്‍ക്ക് അന്യമാകുകയും ചെയ്തു.

ഹിപ്‌നോട്ടിക് ഇഫക്റ്റ് നിത്യജീവിതത്തില്‍ അനുഭവിക്കാത്ത ആരുമുണ്ടാവുകയില്ല. അന്യരുടെ മുന്നില്‍ ചൂളിയ നിമിഷങ്ങള്‍ അതിനുദാഹരണമാണ്. അറിഞ്ഞും അറിയാതെയും ഹിപ്‌നോസിലാകുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുന്നുണ്ട്.

പ്രേരണയ്ക്ക് വശംവദമാകുമെന്നത് മനസിന്റെ പ്രത്യേകതയാണ്. ആവര്‍ത്തിച്ചു കേള്‍ക്കുന്ന കാര്യങ്ങളാണ് മനസിലുറയ്ക്കുന്നത്. പരസ്യങ്ങളുടെ രഹസ്യവുമതാണ്. ആടിനെ പട്ടിയാക്കിയ കഥ കേട്ടിട്ടില്ലേ. അതേ, മനസിനെ പറഞ്ഞു പറ്റിക്കാമെന്ന് സാരം.

മനസ് എന്ന മാന്ത്രികക്കുതിര


തലച്ചോറിന്റെ ഒരു ഇലക്ട്രിക് പ്രവര്‍ത്തനമാണ് മനസ്. കാണുന്നതും കേള്‍ക്കുന്നതുമെല്ലാം അതില്‍ പതിയും. പോസിറ്റീവായ കാര്യങ്ങള്‍ വ്യക്തിക്ക് ഗുണകരമായി ഭവിക്കും. നെഗറ്റീവായവ വിനാശം വിതയ്ക്കുകയും ചെയ്യും.

ഉത്കണ്ഠ, സമ്മര്‍ദം, പാരമ്പര്യം, അങ്ങനെ പലതുമാണ് മനോരോഗത്തിലേക്ക് നയിക്കുന്നത്. മരുന്നും മനഃശാസ്ത്ര സങ്കേതങ്ങളും സമന്വയിപ്പിച്ച് സുഖപ്പെടുത്താവുന്നവയാണ് അധികവും. എന്നാല്‍ ഒരു പ്രത്യേക കാര്യം മാത്രം മറക്കാനോ ഓര്‍ക്കാനോ മരുന്നുകൊണ്ടാകില്ല. ഇവിടെയാണ് ഹിപ്‌നോട്ടിക് ചികിത്സയുടെ പ്രസക്തി.

ഒരു ഡ്രൈവറുടെ കാര്യമെടുക്കാം. അയാള്‍ ഓടിച്ചിരുന്ന വാഹനം ബൈക്കുമായി കൂട്ടിയിടിച്ച് യാത്രികന്‍ കൊല്ലപ്പെട്ടു. അന്നു മുതല്‍ ആ ചെറുപ്പക്കാരന്റെ കറുത്ത രൂപം വന്ന് കഴുത്തിനു പിടിക്കുന്നതായി സ്വപ്നം കണ്ട് ഞെട്ടിയുണരും.

സൈക്യാട്രി മരുന്നുകള്‍ കഴിച്ചിട്ടും പ്രശ്‌നപരിഹാരമായില്ല. ഒടുവില്‍ ഹിപ്‌നോതെറാപ്പിയിലൂടെയാണയാള്‍ രക്ഷപ്പെട്ടത്.

മനസിന്റെ ആരോഗ്യം ശരീരത്തിന്റെയും


ചിന്തകളാണ് മനസിനാധാരം. ജീവനുള്ള ശരീരത്തില്‍ മാത്രമേ മനസിനു പ്രവര്‍ത്തിക്കാനാകൂ. മൃതശരീരത്തില്‍ പ്രേതബാധ പോലുള്ള മനസിന്റെ നാടകം കളി നടക്കുകയില്ല.

മനസിന്റേയും ശരീരത്തിന്റെയും പ്രസന്നതയാണ് ആരോഗ്യം. എന്നാല്‍ മനുഷ്യന്‍ ശരീരത്തിന് കൊടുക്കുന്നത്ര പരിചരണം മനസിനു കൊടുക്കാറുമില്ല. അതിന്റെ പരിണിതഫലമാണ് മനോരോഗങ്ങളും മനോജന്യ ശാരീരികരോഗങ്ങളും.

Friday 21 Apr 2017 03.18 PM
YOU MAY BE INTERESTED
TRENDING NOW