ബോംബെ : അന്തരിച്ച ബോളിവുഡ് നടന് ഓംപുരിയുടെ പ്രേതം കറങ്ങി നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കും ഇതിന് തെളിവായി പുറത്തു വിട്ടിട്ടുള്ള വിഡിയോയ്ക്കും മറുപടിയുമായി അദ്ദേഹത്തിന്റെ ഭാര്യ നന്ദിത പുരി രംഗത്ത്.
ശുദ്ധ അസംബന്ധമാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അപകീര്‍ത്തികരമായ വീഡിയോ മുന്‍കൂട്ടി തയ്യാറാക്കപ്പെട്ടതാണെന്നും നന്ദിത പുരി പറയുന്നു. ഉപദ്രവിക്കുക എന്നത് മാത്രമാണ് വിഡിയോ പുറത്തു വിട്ടവരുടെ ലക്ഷ്യം. വിദേശ സിനിമകളില്‍ ഓംപുരിയ്ക്ക് ലഭിച്ച പ്രശംസകളില്‍ അസന്തുഷ്ടരായവരുണ്ട്. അവരാണ് വിഡിയോയ്ക്ക് പിന്നിലെന്നും ഇവര്‍ തന്നെയും മകനെയും ഈ രാജ്യത്തെ സിനിമാ സാഹോദര്യത്തെയുമാണ് വേദനിപ്പിച്ചത്. പ്രേതം, രൂതം എന്നൊക്കെ പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക എന്നും നന്ദിത ചോദിച്ചു.
ഓംപുരിയുടെ പ്രതിഛായ തകര്‍ക്കുക എന്ന് മാത്രമാണ് വിഡിയോ പുറത്തു വിട്ടവരുടെ ലക്ഷ്യം. ഓംപുരിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ അതിനെ എതിര്‍ത്തവരാണ് ഇവര്‍. വിഡിയോയില്‍ കാണുന്നത് ഓംപുരി ജീവിച്ച സ്ഥലമല്ല. അത്തരമൊരു സ്ഥലത്ത് ഓംപുരി താമസിക്കില്ല. പക്ഷേ അത് ഞങ്ങളുടെ വീടിന് അടുത്തുള്ള സ്ഥലമാണവെന്നും നന്ദിത പറയുന്നു.
'ബോല്‍ ന്യൂസ്' എന്ന പാക് വാര്‍ത്താ ചാനലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തെളിവു സഹിതം പുറത്തു കൊണ്ടു വന്നത്. പിന്നാലെ ഇന്ത്യന്‍ ചാനലുകളും ഈ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ഏറ്റെടുക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ജനുവരി ആറിനായിരുന്നു ഇന്ത്യന്‍ സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിച്ചുകൊണ്ട് ഓംപുരിയുടെ മരണവാര്‍ത്ത എത്തിയത്. ഹൃദയാഘാതമായിരുന്നു മരണകാരം. എന്നാല്‍, ഇത് വിശ്വസനീയമല്ലെന്നും മരണത്തില്‍ അസ്വഭാവികതയുണ്ടെന്നും കൊലപാതകമെന്ന് സംശയിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഓംപുരിയുടെ ആരാധാകരുടെ ഏറെയുണ്ടെന്നതിനാല്‍ മരണത്തിലെ ദുരൂഹത സംബന്ധിച്ച വാര്‍ത്ത പാക് മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് കൈാര്യം ചെയ്തത്.
ഇതിനിടെയാണ് ഓംപുരിയുടെ പ്രേതാന്മാവ് പ്രതികാരത്തിനായി കറങ്ങി നടക്കുന്നുവെന്ന റിപ്പോര്‍ട്ട് വീഡിയോ തെളിവുകളോടെ പുറത്തു വന്നിരിക്കുന്നത്. ഓംപുരിയുടെ മുംബൈയിലെ വീടിന് മുന്നിലാണ് പ്രേതരൂപത്തെ കണ്ടതെന്നാണ് റിപ്പോര്‍ട്ട്. ഓംപുരിയുടെ വീടിന് മുന്നിലെ സിസിടിവി ദൃശ്യങ്ങളാണിവ. വെള്ള കുര്‍ത്ത ധരിച്ച ഒരു രൂപത്തെ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. അജിത്ത് ഡോവലിനോട് പ്രതികാരം ചെയ്യാന്‍ വേണ്ടി എത്തിയ ഓംപുരിയുടെ പ്രേതത്തെയാണ് ദൃശ്യങ്ങളില്‍ കാണുന്നത് എന്നാണ് പാക് ചാനല്‍ അവകാശ വാദം ഉന്നയിക്കുന്നത്.