Wednesday, September 20, 2017 Last Updated 28 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 21 Apr 2017 02.45 PM

ട്രെയിനില്‍ വച്ച് പരിചയപ്പെട്ട യുവാവിനോട് അധ്യപിക്കയ്ക്കു പ്രണയം: ഇയാളെ സ്വന്തമാക്കാന്‍ രണ്ടു കുട്ടികളുടെ അമ്മയായ യുവതി ചെയ്തത്

uploads/news/2017/04/101386/wed.jpg

സിനിമയില്‍ മാത്രം കണ്ടിട്ടുള്ള നാടകീയരംഗങ്ങള്‍ക്കു സാക്ഷ്യം വഹിച്ച അമ്പരപ്പിലാണു കൂത്തുപറമ്പുകാര്‍. ഭര്‍ത്താവും രണ്ടു കുട്ടികളുമുള്ള സ്വകാര്യ സ്‌കൂള്‍ ടീച്ചാറാണ് ആള്‍മാറാട്ട കഥയിലെ നായിക. മംഗളൂരുവിനടുത്ത് ബല്‍ത്തങ്ങാടിയാണു സംഭവം. ഭാര്യയേ കാണാനില്ല എന്ന ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നു ബല്‍ത്തങ്ങാടി പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണു യുവതി മംഗളൂരുവില്‍ ഒരു ഗ്രാമത്തില്‍ ഉണ്ട് എന്ന് അറിഞ്ഞത്. തുടര്‍ന്നു പോലീസ് എത്തിയപ്പോള്‍ സംഭവത്തിന്റെ സത്യവസ്ഥ പുറത്തുവരുകയായിരുന്നു. ട്രെയിന്‍ യാത്രയില്‍ പരിചയപ്പെട്ട യുവാവുമായി അധ്യാപിക പ്രണയത്തിലാകുകയായിരുന്നു. തുടര്‍ന്നു താന്‍ അവിവാഹിതയാണ് എന്നും പേര് രമ്യ എന്നാണെന്നുമാണു യുവതി കാമുകനോടു പറഞ്ഞു.

വീട്ടുകാര്‍ കല്യാണത്തിനു സമ്മതിക്കില്ല എന്നും അതുകൊണ്ട് ഒളിച്ചോടണം എന്നും യുവതി കാമുകനെ പറഞ്ഞു ധരിപ്പിച്ചു. തുടര്‍ന്നു മറ്റൊരു അധ്യാപികയായ രമ്യയുടെ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശപ്പെടുത്തിയാണു വിവാഹ രജിസ്‌ട്രേഷനും മറ്റുമായി യുവതി രേഖകള്‍ വ്യജമായി ഉണ്ടാക്കിയത്. ടാപ്പിംഗ് തൊഴിലാളിയാണു ഭര്‍ത്താവ്. ഒന്‍പത്, നാല് €ാസുകളില്‍ പഠിക്കുന്ന രണ്ടു കുട്ടികളാണു യുവതിക്കുള്ളത്. നാട്ടില്‍ നിന്നു ഭര്‍ത്താവ് എത്തി യുവതിയെ കണ്ടപ്പോള്‍ ഇവരെ അറിയില്ലെന്നും ഇവര്‍ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ് എന്നും യുവതി പറഞ്ഞു. അഭിഭാഷകര്‍ മുഖേന മുദ്രപത്രത്തില്‍ ബന്ധം വേര്‍പിരിഞ്ഞതായി എഴുതി വച്ചാണു യുവതിയെ പോകാന്‍ അനുവദിച്ചത്.

Ads by Google
Advertisement
Friday 21 Apr 2017 02.45 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW