Thursday, October 05, 2017 Last Updated 2 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 21 Apr 2017 03.00 PM

തുളസീമാഹാത്മ്യം

uploads/news/2017/04/101381/jyothi210417a.jpg

ആധുനിക ശാസ്ത്രലോകവും തുളസിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞിരിക്കുന്നു. തുളസിയുടെ ഔഷധഗുണവും അണുക്കളെ ഉന്മൂലനം ചെയ്യുവാനുള്ള ശേഷിയും തിരിച്ചറിഞ്ഞതുകൊണ്ടാണ് വൈദ്യശാസ്ത്രത്തില്‍ തുളസി വ്യാപകമായി ഉപയോഗിക്കുന്നത്.

ആര്‍ഷഭാരത സംസ്‌കാരത്തില്‍ തുളസിക്ക് വളരെയേറെ പ്രാധാന്യമുണ്ട്. സാക്ഷാല്‍ ശ്രീ ലക്ഷ്മി ദേവിതന്നെയാണ് തുളസി. സരസ്വതീ ശാപത്താല്‍ ലക്ഷ്മീദേവി തുളസിയായി പരിണമിച്ചതാണെന്ന് ശ്രീമദ് ദേവീഭാഗവതത്തില്‍ പറഞ്ഞിരിക്കുന്നു.

ആയതിനാല്‍ നമ്മുടെ ആദ്ധ്യാത്മിക ചടങ്ങുകള്‍ക്ക് തുളസിക്ക് പ്രാധാന്യം വര്‍ദ്ധിച്ചിരിക്കുന്നു. ഇക്കാരണത്താലാണ് തുളസിത്തറയില്‍ തുളസി നട്ടുപിടിപ്പിക്കുകയും അവിടെ സന്ധ്യാദീപം തെളിക്കുകയും ചെയ്യുന്നത്.

'തുലാം അസ്വതി ഇതി തുളസി' (തുലനം അറ്റവള്‍ തുളസി) എന്ന് ദേവീഭാഗവതത്തില്‍ സൂചിപ്പിച്ചിരിക്കുന്നു. ബ്രഹ്മ വൈവര്‍ത്തപുരാണത്തിലും, സ്‌കന്ധപുരാണത്തിലും വായുപുരാണത്തിലും തുളസിയെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. വിഷ്ണുപുരാണത്തില്‍ ഹരിപ്രിയയായ തുളസിയുടെ ചരിത്രം വിവരിച്ചിട്ടുണ്ട്.

ആധുനിക ശാസ്ത്രലോകവും തുളസിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞിരിക്കുന്നു. തുളസിയുടെ ഔഷധഗുണവും അണുക്കളെ ഉന്മൂലനം ചെയ്യുവാനുള്ള ശേഷിയും തിരിച്ചറിഞ്ഞതുകൊണ്ടാണ് വൈദ്യശാസ്ത്രത്തില്‍ തുളസി വ്യാപകമായി ഉപയോഗിക്കുന്നത്.

നമുക്കു പോസിറ്റീവ് എനര്‍ജി പ്രദാനം ചെയ്യുവാനും അന്തരീക്ഷ ശുദ്ധീകരണത്തിനും തുളസി ഉപയുക്തമാണ്. തുളസി നില്‍ക്കുന്ന മണ്ണിനുപോലും പരിശുദ്ധി കൈവരിക്കാന്‍ കഴിയുമെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു.

തുളസി യാതൊരു കാരണവശാലും അഗ്നിയുമായി സമ്പര്‍ക്കം സ്ഥാപിക്കാന്‍ പാടില്ലെന്ന് ആദ്ധ്യാത്മികശാസ്ത്രം ഉപദേശിക്കുന്നു. എണ്ണ തേച്ചുകൊണ്ടോ, അശുദ്ധിയോടെയോ, മലിനവസ്ത്രം ധരിച്ചുകൊണ്ടോ തുളസിയുടെ സമീപത്തേക്ക് പോകാന്‍ പാടില്ല.

വെള്ളിയാഴ്ചയും വാവുനാളിലും സംക്രാന്തിനാളിലും തുളസിപ്പൂവ് നുള്ളാന്‍ പാടില്ല. ഒരിക്കല്‍ അര്‍ച്ചിച്ചതിനുശേഷം കഴുകിയെടുത്ത് വീണ്ടും അര്‍ച്ചിക്കാനുള്ള വിധി തുളസിക്ക് മാത്രമുള്ള സവിശേഷതയാണ്.

മരണവേളയില്‍ തുളസിതീര്‍ത്ഥം സേവിക്കാന്‍ സാധിച്ചാല്‍ അത് അശ്വമേധത്തിന്റെ ഫലം പ്രദാനം ചെയ്യും.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW