Wednesday, May 24, 2017 Last Updated 20 Min 51 Sec ago English Edition
Todays E paper
Friday 21 Apr 2017 02.44 PM

അടുക്കള നുറുങ്ങുകള്‍

uploads/news/2017/04/101377/weeklykicthintips210417.jpg

ഉള്ളിത്തൊലി വേഗത്തില്‍ പൊളിക്കാന്‍


ഉള്ളിയുടെ മേല്‍ എണ്ണ പുരട്ടി അല്‍പം സമയം വെയിലത്ത് വെക്കുക. തൊലി വേഗത്തില്‍ പൊളിക്കാം.

അടുക്കളയില്‍ തീ പടര്‍ന്നാല്‍


അടുക്കളയില്‍ തീ പടര്‍ന്നാല്‍ സോഡാബൈ കാര്‍ബണേറ്റ് വിതറിയാല്‍ മതി. തീ പടര്‍ന്നു പിടിക്കില്ല.

മെഴുകുതിരിപ്പാടുകള്‍ കളയാന്‍


ഉരുകിവീണ മെഴുകുതിരിപ്പാടുകള്‍ക്കു മീതെ ഐസ്‌ക്യൂബ് കൊണ്ട് ഉരസിയാല്‍ മതിയാകും.

ചിതല്‍ശല്യം ഒഴിവാകാന്‍


ഒരു സ്പൂണ്‍ കായം 1 കപ്പ് വെള്ളത്തില്‍ കലക്കി ചിതലുള്ള ഭാഗത്ത് ഒഴിക്കുക. ചിതല്‍ ശലം പൂര്‍ണ്ണമായും മാറിക്കിട്ടും.

ചോറ് കുഴഞ്ഞു പോകാതിരിക്കാന്‍


ചോറ് വയ്ക്കുമ്പോള്‍ ഒരു സ്പൂണ്‍ എണ്ണ അരിയില്‍ ഒഴിക്കുക. ചോറ് കുഴഞ്ഞുപോകില്ല.

കറിയില്‍ മഞ്ഞള്‍ കൂടിയാല്‍


കറിയില്‍ മഞ്ഞള്‍പ്പൊടി കൂടിയാല്‍ ഒരു ഇരുമ്പ് സ്പൂണ്‍ തീയില്‍ പഴുപ്പിച്ച് അത് കറിയില്‍ മുക്കുക. അധികമായ മഞ്ഞള്‍ സ്പൂണ്‍ വലിച്ചെടുക്കും.

പോഷകഗുണമുള്ള ചപ്പാത്തിക്ക്


ചപ്പാത്തിക്ക് കുഴയ്ക്കുന്ന മാവില്‍ കുറച്ച് സോയാബീന്‍ പൊടികൂടി ചേര്‍ത്താല്‍ പോഷകഗുണമുള്ള ചപ്പാത്തി കിട്ടും.

പശ കട്ടപിടിക്കാതിരിക്കാന്‍


ഫെവിക്കോള്‍ പോലുള്ള പശകള്‍ കട്ടിയാകാതിരിക്കാന്‍ ഫ്രിഡ്ജില്‍ വച്ചാല്‍ മതിയാകും.

Ads by Google
TRENDING NOW