Tuesday, May 23, 2017 Last Updated 24 Min 12 Sec ago English Edition
Todays E paper
Friday 21 Apr 2017 01.33 PM

ബേവാച്ച്; പ്രിയങ്ക ചോപ്രയുടെ​​ ഹോളിവുഡ് അരങ്ങേറ്റം വില്ലത്തിയായി?

uploads/news/2017/04/101369/pc.jpg

സെത്ത് ഗോര്‍ഡന്‍ സംവിധാനം ചെയ്യുന്ന ബേവാച്ചിന്റെ പോസ്റ്ററുകള്‍ പുറത്തു വിട്ടു. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഈ ചിത്രത്തിലെത്തുന്നു എന്ന സവിശേഷത കൂടി ബേവാച്ചിനുണ്ട്. ലൈഫ് ഗാര്‍ഡിന്റെ ജീവിതകഥ പറയുന്ന ഈ ചിത്രം ആക്ഷന്‍ അഡ്വഢ്ചര്‍ കോമഡി ഗണത്തില്‍ പെടുന്നതാണ്. ഇതേ പേരിലിറങ്ങിയ ടെലിവിഷന്‍ സീരീസിസിന്റെ പുതിയ രീതിയിലുള്ള ചലച്ചിത്രാവിഷ്‌കാരമാണ് ബേവാച്ച്. ഡ്വെയിന്‍ ജോണ്‍സണ്‍, ഡാനി ഗാര്‍സിയ എന്നവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ഇതിനു മുന്‍പ് ചിത്രത്തില്‍ ഒരു ചെറിയ റോളിലാണ് പ്രിയങ്ക എത്തുന്നതെന്നായിരുന്നു സൂചനകള്‍. എന്നാല്‍ ഇപ്പോള്‍ വരുന്ന ചില സൂചനകള്‍ അനുസരിച്ച് ചിത്രത്തിലെ വില്ലത്തി കഥാപാത്രമാണ് പ്രിയങ്കയ്‌ക്കെന്നാണ് ഊഹങ്ങള്‍. പുതിയ പോസ്റ്റര്‍ പുറത്തു വിട്ടതിന് ശേഷമുള്ള ചര്‍ച്ചകളിലാണ് പ്രിയങ്ക വില്ലത്തിയാണെന്ന് ആരാധകന്‍ പറഞ്ഞത്. ചിത്രത്തിന്റെ സ്‌പെഷ്യല്‍ സ്‌ക്രീനിങ് താന്‍ കണ്ടിരുന്നെന്നും പ്രധാനപ്പെട്ടൊരു വില്ലത്തി വേഷമാണ് പ്രിയങ്കയ്‌ക്കെന്നും ആരാധകന്‍ പറയുന്നു.

Ads by Google
Friday 21 Apr 2017 01.33 PM
YOU MAY BE INTERESTED
TRENDING NOW