Wednesday, September 20, 2017 Last Updated 33 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 21 Apr 2017 12.25 PM

ക്യാമറ തുറക്കും മുമ്പേ അഞ്ച് സ്റ്റുഡിയോകള്‍ തമ്മില്‍ യുദ്ധം മുറുകി; ജെയിംസ് ബോണ്ട് 25 ാമനെ ആര് സ്വന്തമാക്കും?

uploads/news/2017/04/101354/jamesbond.jpg

ജെയിംസ് ബോണ്ടിന്റെ പുതിയ സാഹസികത കാണാന്‍ ലോകത്തുടനീളമുള്ള ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുമ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട് ക്യാമറ തുറക്കും മുമ്പ് അണിയറയില്‍ സ്റ്റുഡിയോകളുടെ യുദ്ധം. പത്തു വര്‍ഷമായി സിനിമയുടെ അവകാശം കയ്യാളുന്ന സോണി എന്റര്‍ടെയ്ന്‍മെന്റിന്റെ കരാര്‍ പൂര്‍ത്തിയായതോടെ പുതിയ അവകാശം നേടാന്‍ ബോണ്ടിന്റെ ഉടമസ്ഥരായ എംജിഎമ്മിന്റെയും ഇയോണിന്റെയും മേശപ്പുറത്ത് അപേക്ഷകളുടെ പൂരമാണ്.

ദാനിയേല്‍ ക്രെയ്ഗ് നായകനായ കാസിനോ റോയല്‍ പുറത്തുവന്ന 2006 മുതല്‍ പത്തു വര്‍ഷമായി സിനിമയുടെ പരമ്പരകള്‍ക്ക് സോണി പിക്ചര്‍സ് എന്റര്‍ടെയ്ന്റ്‌മെന്റായിരുന്നു അവകാശം. ഇവര്‍ സ്ഥിരമായി സിനിമകള്‍ പുറത്തുവിടുകയും ആഗോളമായി ബോണ്ടിന്റെ പ്രചാരം കൂട്ടി പണം വാരുകയും ചെയ്തു. നാലു ബോണ്ട് ചിത്രങ്ങള്‍ ഇറക്കിയ സോണി വാരിയത് 3.5 ബില്യണ്‍ ഡോളറായിരുന്നു. എന്നാല്‍ സോണിയുടെ കരാര്‍ 2015 ലെ സ്‌പെക്ടറിലൂടെ അവസാനിച്ചു.

ഇതോടെ ബോണ്ടിന്റെ കരാറിന് വേണ്ടി വാര്‍ണര്‍ ബ്രദേഴ്‌സും യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സും ട്വന്റിത്ത്് സെഞ്ച്വറി ഫോക്‌സും അന്നാപൂര്‍ണ്ണ ചിക്‌ചേഴ്‌സുമാണ് മത്സര രംഗത്ത്. മൂന്‍ കരാര്‍ പ്രകാരം സ്‌പെക്ട്രയുടെ നിര്‍മ്മാണത്തില്‍ 50 ശതമാനം വഹിച്ചത് സോണിയായിരുന്നു. എന്നാല്‍ ഇവര്‍ക്ക് സിനിമയുടെ 25 ശതമാനം ലാഭം മാത്രമാണ് കിട്ടിയത്. സ്‌കൈഫാള്‍ പോലെയൊരു നേട്ടം സ്‌പെക്ട്ര ഉണ്ടാക്കാതിരുന്നത് കാര്യമായ നേട്ടം നല്‍കിയില്ല എന്നതാണ് സോണി പറയുന്ന ന്യായീകരണം. അതു കൊണ്ട് തന്നെ ലോകസിനിമാവേദിയില്‍ ഹിറ്റ് ഉറപ്പായ സിനിമയ്ക്ക് വേണ്ടി ഒരവസരം കൂടി സോണി താല്‍പ്പര്യപ്പെടുന്നുണ്ട്.

അതേസമയം ഇക്കാര്യത്തില്‍ ഇയോണ്‍ തീരുമാനമെടുത്തിട്ടുമില്ല. മത്സരം തഴയ്ക്കുമ്പോഴും ആഗോള പ്രേക്ഷകരെ ലക്ഷ്യം വെയ്ക്കുന്ന സിനിമയാണ് എല്ലാ സ്റ്റുഡിയോകളും പദ്ധതിയിടുന്നത്. ബോണ്ടിന്റെ ക്രീയേറ്റീവ് ടീം ക്രെയ്ഗിനെ തന്നെ ഒരു സിനിമയില്‍ കൂടി നായകനാക്കണമെന്ന താല്‍പ്പര്യത്തിലാണ്. എന്നാല്‍ സിനിമയുടെ അവകാശവുമായി ബന്ധപ്പെട്ട യോഗത്തിലെ ചര്‍ച്ചയില്‍ ഇത് വിഷയമായിയുമില്ല. അമേരിക്കയില്‍ മാത്രം ഇതുവരെ 24 ചിത്രങ്ങളില്‍ നിന്നും 6 ബില്യണ്‍ ഡോളര്‍ നേടിയിട്ടുള്ള ബോണ്ട് ചിത്രങ്ങള്‍ വിദേശത്തും ബില്യണ്‍ കണക്കിന് നേട്ടമുണ്ടാക്കുന്നതാണ് കമ്പനികളുടെ മത്സരത്തിന് കാരണം.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW