Thursday, May 25, 2017 Last Updated 17 Min 33 Sec ago English Edition
Todays E paper
Friday 21 Apr 2017 11.56 AM

ആകാശത്ത് മരണത്തെ മുഖമുഖം കണ്ട വിമാനയയാത്രക്കാരുടെ പരിഭ്രാന്തി നിറഞ്ഞ നിമിഷങ്ങള്‍

uploads/news/2017/04/101345/smoke.jpg

നൈജീരിയയിലെ പോര്‍ട്ട് ഹാര്‍കോര്‍ട്ടില്‍ നിന്നും ലാഗോസിലേക്ക് പറന്ന എയറോ കോണ്‍ട്രാക്ടേര്‍സ് വിമാനത്തില്‍ മരണത്തെ മുഖമുഖം കണ്ട വിമാനയയാത്രക്കാരുടെ പരിഭ്രാന്തി നിറഞ്ഞ നിമിഷങ്ങളുടെ വീഡിയോയും ചിത്രങ്ങളും പുറത്ത് വന്നു. ബുധനാഴ്ച നടന്ന സംഭവത്തിന്റെ ഫൂട്ടേജ് പുറത്ത് വന്നിട്ടുണ്ട്. വിമാനയാത്രികന്‍ ചിത്രീകരിച്ച വീഡിയോയില്‍ വിമാനയാത്രക്കാര്‍ ആര്‍ത്തലച്ച് കരയുകയും ദൈവത്തെ വിളിച്ച് ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്. വിമാനത്തില്‍ പുക നിറയുകയും കരിഞ്ഞ മണം വരുകയും ചെയ്യുകയായിരുന്നു. വിമാനം ടേയ്ക്ക് ഓഫ് ചെയ്ത് 20 മിനിറ്റുകള്‍ക്കുള്ളില്‍ ഒരു എന്‍ജിന് തീപിടിച്ചതിനെ തുടര്‍ന്നാണ് വിമാനത്തില്‍ പുകനിറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

ഏഴ് മാസം പ്രായമുള്ള കുഞ്ഞടക്കം വിമാനത്തില്‍ 53 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. കാബിനില്‍ പുക നിറഞ്ഞതിനെ തുടര്‍ന്ന് ഓക്‌സിജന്‍ മാസ്‌ക് വിതരണം ചെയ്യാന്‍ സാധിച്ചിരുന്നില്ല. തല്‍ഫലമായി യാത്രക്കാരോട് അവരുടെ വായും മൂക്കും വെറ്റ് ടൗവലുകള്‍ കൊണ്ട് മറയ്ക്കാന്‍ നിര്‍ദേശിക്കുയായിരുന്നു. വിമാനം പറന്നുയര്‍ന്ന് 20 മിനിറ്റുകള്‍ക്കകം കാബിനില്‍ പുക നിറഞ്ഞിരുന്നുവെന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്ന യാത്രക്കാരനായ ഓരിയാക് വു ഓക് വെസിലീസ് വെളിപ്പെടുത്തുന്നത്. ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ടുന്നവരോട് നനഞ്ഞ ഹാന്‍ഡ് കര്‍ച്ചീഫ് ഉപയോഗിക്കാന്‍ നിര്‍ദേശിച്ചുവെന്നും താന്‍ ആ നിമിഷത്തില്‍ തന്റെ കുടുംബത്തെ ഓര്‍ത്തുവെന്നും പൈലറ്റ് പറയുന്നു. നിലത്തിറങ്ങിയ വിമാനത്തെ കാത്ത് ഫയര്‍ഫൈറ്റര്‍മാര്‍ എന്തിനും തയ്യാറായി നിലകൊണ്ടിരുന്നു. പ്രസ്തുത സംഭവത്തെക്കുറിച്ച് നൈജീയന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും വിമാനക്കമ്പനിയും അന്വേഷിക്കുന്നുണ്ട്. വിമാനം യാത്ര പുറപ്പെടും മുമ്പ് നടത്തിയ പരിശോധനയില്‍ തകരാറുകളൊന്നും കണ്ടിരുന്നില്ലെന്നാണ് എയര്‍ലൈന്‍ വക്താവ് പറയുന്നത്.

Ads by Google
Friday 21 Apr 2017 11.56 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW