Friday, April 21, 2017 Last Updated 14 Min 53 Sec ago English Edition
Todays E paper
Friday 21 Apr 2017 11.43 AM

ധനുഷിനെതിരായ പിതൃത്വ കേസ്; മദ്രാസ് ഹൈക്കോടതി തള്ളി

uploads/news/2017/04/101344/dhanu.jpg

ചെന്നൈ: തമിഴ് സിനിമ താരം ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് മധുരയില്‍ നിന്നുള്ള കതിരേശന്‍-മീനാക്ഷി ദമ്പതികള്‍ നല്‍കിയ കേസ് മദ്രാസ് ഹൈക്കോടതി തള്ളി. ഒരു വര്‍ഷത്തോളമായി തുടരുന്ന കേസില്‍ വ്യക്തമായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ ദമ്പതികള്‍ക്കായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ധനുഷിന്റെതെന്ന് പറഞ്ഞ് ദമ്പതികള്‍ സമര്‍പ്പിച്ച രേഖകള്‍ തെളിയിക്കാനായില്ല, തങ്ങളുടെ മകന്റെ ദേഹത്ത് ഉണ്ടെന്നു പറഞ്ഞ മറുകുകളും ധനുഷില്‍ നടത്തിയ വൈദ്യപരിശോധനയില്‍ കണ്ടെത്താനായില്ല. ഇതിനിടെ ഡിഎന്‍എ ടെസ്റ്റ് നടത്തി തന്റെ പിതൃത്വം തെളിയിക്കേണ്ട ആവശ്യമില്ലെന്ന നിലപാടും ധനുഷ് എടുത്തതോടെ കോടതി കേസ് തള്ളുകയായിരുന്നു.

സംവിധായകന്‍ കസ്തുരിരാജയുടെയും വിജയലക്ഷ്മിയുടെയും മകനാണ് സൂപ്പര്‍ താരം ധനുഷ്. രജനികാന്തിന്റെ മരുമകനുമാണ്. സിനിമ മോഹം കൊണ്ട് മദ്രാസിലേയ്ക്ക് നാടുവിട്ടു പോയ തങ്ങളുടെ മകന്‍ കലൈശെല്‍വന്‍ ആണ് ധനുഷ് എന്നാണ് ദമ്പതികളുടെ ആരോപണം. പിന്നീട് സിനിമയില്‍ വലിയ ആളായപ്പോള്‍ തങ്ങളെ ഉപേക്ഷിക്കുകയാണെന്നുമാണ് ദമ്പതികളുടെ പരാതി.

ധനുഷിന്റെതെന്ന് അവകാശപ്പെടുന്ന സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളും ഇവര്‍ സമര്‍പ്പിച്ചു. ചെറു പ്രായത്തിലെ ഫോട്ടോയും ഇവര്‍ കാണിച്ചു. സംവിധായകന്‍ കസ്തൂരിരാജയുടെ ഇളയ മകനെ ചെറുപ്പം മുതല്‍ അറിയാവുന്നവരാണെന്ന് സിനിമ രംഗത്തുള്ളവര്‍ ധനുഷിന് പിന്തുണ നല്‍കിയിരുന്നു. അങ്ങനെയെങ്കില്‍ യഥാര്‍ത്ഥ കലൈശെല്‍വന്‍ എവിടെയാണ്?

Ads by Google
Friday 21 Apr 2017 11.43 AM
YOU MAY BE INTERESTED
TRENDING NOW