Friday, April 21, 2017 Last Updated 15 Min 57 Sec ago English Edition
Todays E paper
Friday 21 Apr 2017 11.13 AM

നൂതന സംവിധാനങ്ങളടങ്ങിയ ട്രൂകോളര്‍ 8 ഇന്ത്യയില്‍ സജീവമാകുന്നു

uploads/news/2017/04/101339/true.jpg

നൂതന സംവിധാനങ്ങളടങ്ങിയ കോളര്‍ ഐഡി ആപ്പായ ട്രൂകോളര്‍ 8 ഇന്ത്യയില്‍ സജീവമാകുന്നു. എയര്‍ടെല്‍, ഐസിഐസി ബാങ്ക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികളുമായി സഹകരിച്ച് ട്രൂകോളര്‍ 8 കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ അവതരിപ്പിച്ചു. ട്രൂ എസ്ഡികെ, ട്രൂ കോളര്‍ പേ, ഫ്‌ലാഷ് മെസ്സേജിങ്, എസ്എംഎസ് വെരിഫിക്കേഷന്‍ സംവിധാനങ്ങളാണ് ട്രൂ കോളറില്‍ പുതുതായി എത്തിയിരിക്കുന്നത്.
ഫോണ്‍ കോളുകളില്‍ ലഭിക്കുന്ന കോളര്‍ ഐഡി സംവിധാനത്തെ ഗൂഗിള്‍ വിഡിയോ കോള്‍ ആപ്പായ ഡ്യുവോയിലും ലഭ്യമാക്കുന്നതാണ് മറ്റൊരു പദ്ധതി. ഇത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഐഫോണിലും ആന്‍ഡ്രോയോഡിലും ലഭിക്കും.

ഫ്‌ലാഷ് മസ്സേജിങ് സംവിധാനം കോള്‍ എടുക്കാതെ തന്നെ ചെറിയ സന്ദേശങ്ങള്‍ വിളിക്കുന്നയാള്‍ക്ക് അയയ്ക്കാന്‍ അവസരമൊരുക്കുന്നു. കോള്‍ വരുന്നതായി കാണുമ്പോള്‍ പുറത്താണെന്നോ പിന്നെ വിളിക്കാമെന്നോ ഉടനെത്തുമെന്നോ ഒക്കെയുള്ള കൊച്ചു സന്ദേശങ്ങള്‍ ആ സ്‌ക്രീനില്‍ നിന്നു തന്നെ സൗജന്യമായി അയയ്ക്കാന്‍ ഇതുവഴി സാധിക്കും. ട്രൂ എസ്ഡികെ സംവിധാനം ആന്‍ഡ്രോയ്ഡില്‍ മാത്രമുള്ളതാണ്. മറ്റ് ആപ്പുകള്‍ക്കും സേവനങ്ങള്‍ക്കും ട്രൂ കോളറിന്റെ സഹായത്തോടെ ഉപയോക്താക്കളെ വെരിഫൈ ചെയ്യുന്നതിനുള്ള സംവിധാനമാണ് ട്രൂ എസ്ഡികെ ലഭ്യമാക്കുന്നത്. കോളര്‍ ഐഡി പോലെ തന്നെ എസ്എംഎസുകളും ആര് അയയ്ക്കുന്നു എന്നു മനസ്സിലാക്കാനുള്ള സംവിധാനമാണ് മറ്റൊന്ന്. എസ്എംഎസുകളില്‍ നല്ലൊരു ശതമാനവും പരസ്യങ്ങളും ഓണ്‍ലൈന്‍ തട്ടിപ്പ് സ്പാമുകളും ആണെന്നതിനാല്‍ അവ കണ്ടെത്തി ബ്ലോക്ക് ചെയ്യാന്‍ ഇതു സഹായിക്കും.

ഐസിഐസിഐ ബാങ്കുമായി സഹകരിച്ച് ട്രൂകോളര്‍ ഉപയോക്താക്കള്‍ക്കു തമ്മില്‍ പണം അയയ്ക്കാനും സ്വീകരിക്കാനും വഴിയൊരുക്കുന്നതാണ് ട്രൂ കോളര്‍ പേ. ട്രൂ കോളറിന്റെ സ്മാര്‍ട്ഫോണ്‍ ആപ്പ് ഇന്റര്‍നെറ്റ് സഹായത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ ആപ്പും ഇന്റര്‍നെറ്റുമില്ലാതെ സാധാരണ ഫീച്ചര്‍ ഫോണുകളിലും കോളര്‍ ഐഡി ലഭ്യമാക്കാനാണ് എയര്‍ടെലുമായി ചേര്‍ന്നുള്ള ട്രൂകോളര്‍ ഐഡി പദ്ധതി. ഇതുപ്രകാരം സാധാരണ ഫോണുകളില്‍ കോളെത്തും മുന്‍പ് തന്നെ വിളിക്കുന്നയാളുടെ വിവരങ്ങള്‍ എസ്എംഎസ് ആയി ലഭിക്കും. എസ്എംഎസ് അധിഷ്ഠിത സേവനമായതിനാല്‍ ചെറിയൊരു വരിസംഖ്യയുമുണ്ടാവും.

Ads by Google
Friday 21 Apr 2017 11.13 AM
YOU MAY BE INTERESTED
TRENDING NOW