Thursday, November 23, 2017 Last Updated 6 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 21 Apr 2017 10.36 AM

'നോ-ഗോ-ടെല്‍':നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി ജൂഡും-നിവിനും ഒരുക്കിയ ചിത്രം

uploads/news/2017/04/101336/no.jpg

കുഞ്ഞുങ്ങള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ ഭയപ്പെടുത്തുന്ന വിധത്തില്‍ കൂടുമ്പോള്‍, കുഞ്ഞു ജീവിതങ്ങള്‍ സംരക്ഷിക്കാനാവാതെ മുതിര്‍ന്നവരും നിസംഗ്ഗരായി നിന്നു പോകുമ്പോള്‍ അപകട സാഹചര്യത്തെ അതിജീവിക്കാനുള്ള അറിവ് കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്നു നല്‍കി 'നോ-ഗോ-ടെല്‍' എന്ന ഷോര്‍ട്ട് ഫിലിം.

ജൂഡ് ആന്റണിയാണ് കുഞ്ഞുങ്ങള്‍ക്കായുള്ള ഈ സംരഭത്തിന് പിന്നില്‍. നിവിന്‍ പോളിയാണ് സ്വയം സംരക്ഷണത്തിനുള്ള വഴികള്‍ കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കുന്നത്. ലൈംഗികമായിട്ടുള്ള അതിക്രമങ്ങളില്‍ നിന്ന് എങ്ങനെ രക്ഷപ്പെടണമെന്നും കരുതലെടുക്കണമെന്നും നിവിന്‍ വ്യക്തമായി പറഞ്ഞു കൊടുക്കുന്നു. ഉറക്കെ നോ എന്ന് പ്രതികരിക്കാനും, ഗോ- ഓടി രക്ഷപ്പെടാനും, ടെല്‍- ഏറെ സ്‌നേഹിക്കുന്ന മുതിര്‍ന്നവരോട് കാര്യങ്ങള്‍ തുറന്നു പറയാനും സാധിക്കണമെന്ന് ഷോര്‍ട്ട് ഫിലിമിലൂടെ വ്യക്തമാക്കുന്നു.


നിവിന്‍, സംഗീതം ചെയ്ത ഷാന്‍ റഹ്മാന്‍ തുടങ്ങി അണിയറ പ്രവര്‍ത്തകരെല്ലാം പ്രതിഫലം വാങ്ങാതെയാണ് ഇതിനായി ജോലി ചെയ്തത്. എറണാകുളത്ത് നടന്ന പ്രത്യേക പ്രദര്‍ശനത്തില്‍ സിനിമ-രാഷ്ട്രീയ രംഗത്തുള്ളവര്‍ ചിത്രം കണ്ടു. സിനിമ കേരളത്തിലെ സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കും. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയും ജൂഡ് ചിത്രം പുറത്തുവിട്ടു. കൊച്ചി പോര്‍ട്ട് ട്രസ്റ്റ് പാര്‍ക്കിലായിരുന്നു ചിത്രീകരണം. ഷൂട്ടിങിനായി സുഭാഷ് പാര്‍ക്ക് ലഭിക്കുന്നതിനെച്ചൊല്ലി മേയര്‍ സൗമിനി ജെയ്‌നും ജൂഡ് ആന്റണിയും തമ്മില്‍ വാക്കു തര്‍ക്കം നടന്നതും ചര്‍ച്ചയായിരുന്നു.

Ads by Google
Friday 21 Apr 2017 10.36 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW