Tuesday, June 27, 2017 Last Updated 58 Min 19 Sec ago English Edition
Todays E paper
Friday 21 Apr 2017 10.26 AM

കെ ആര്‍കെ യ്ക്ക് പണി കൊടുക്കാന്‍ ഫേസ്ബുക്കില്‍ മത്സരം ; മലയാളത്തിലും ഹിന്ദിയിലും ഇംഗ്‌ളീഷിലും പോസ്റ്റിട്ട സുരാജ് ജേതാവ്

uploads/news/2017/04/101334/krk.jpg

മോഹന്‍ലാലിനെ ചൊറിഞ്ഞ് ഇന്ത്യയിലെ വലിയ സിനിമാനിരൂപകനാകാന്‍ ശ്രമിച്ച കെ ആര്‍ കെ യ്ക്ക് മലയാളികള്‍ നല്‍കിയ പണി ഇതുവരെ അവസാനിച്ചിട്ടില്ല. ഇതില്‍ ഏറ്റവും നല്ല മറുപടി ആര്‍ക്കാണ് നല്‍കാന്‍ കഴിയുക എന്ന കാര്യത്തില്‍ സിനിമാ താരങ്ങളും അല്ലാത്തവരുമൊക്കെ സാമൂഹ്യമാധ്യമങ്ങളില്‍ മത്സരിക്കുകയുമാണ്. കൂട്ടത്തില്‍ അല്‍പ്പം മുന്നില്‍ നില്‍ക്കുന്നത് ലേറ്റായി വന്ന സുരാജിന്റേതാണെന്ന് തോന്നുന്നു. മോഹന്‍ലാലിനെ ചൊറിഞ്ഞാല്‍ പൊടി പോലും കിട്ടില്ലെന്ന് കെ ആര്‍ കെയ്ക്ക് മുന്നറിയിപ്പ് നല്‍കിയ സുരാജിന്റെ പോസ്റ്റ് വൈറലാകുകയാണ്.

മി. കെര്‍ആകെ തന്റെ പ്രായത്തിന്റെ 100 ഇരട്ടിയോ അതില്‍ കൂടുതലോ അവാര്‍ഡ് അന്തസ്സായി അഭിനയിച്ച്, കഥാപാത്രങ്ങളായ് ജീവിച്ച് വീട്ടില്‍ കൊണ്ട് പോയ ഞങ്ങടെ അഹങ്കാരമായ ലാലേറ്റനെ വെറുതേ ചൊറിയാന്‍ നിക്കല്ലേ, ഞങ്ങള്‍ മലയാളികളാണ് വീട്ടുകാര്‍ക്ക് പൊടി പോലും കിട്ടില്ലട്ടോ!!! ജാഗ്രതൈ,
പിന്നെ ഒന്നുകൂടെ പറഞ്ഞോട്ടെ, ആദ്യം മോന്‍ പോയി ഇരുന്നു ഞങ്ങടെ ലാലേട്ടന്റെ അഭിനയം കണ്ട് പഠിക്ക്, എന്നിട്ട് സ്വയം കണ്ണാടി നോക്കി ഒന്ന് പൊട്ടി കരയണം, അതും കഴിഞ്ഞു സ്വയം കരണം നോക്കി നാലടി കൊടുക്കണം കെട്ടോ...
കോമാളി എന്ന് ഞാന്‍ താങ്കളെ വിശേഷിപ്പിക്കുന്നില്ല കാരണം കോമാളികള്‍ക്ക് വരെ അത് നാണക്കേടാണ്.
പ്രതികരിക്കാന്‍ ഇച്ചിരി ലേറ്റായി പോയി ക്ഷമിക്കണം. ഇങ്ങിനെ പോകുന്നു സുരാജിന്റെ പോസ്റ്റ്.

ആയിരക്കണക്കിന് ഷെയറുകളും പതിനായിരക്കണക്കിന് പേര്‍ ലൈക്ക് ചെയ്തതുമായ കമന്റിന് പിന്നാലെ കെ ആര്‍ കെയ്ക്ക് ഇനി മനസ്സിലാകാതെ പോകണ്ട എന്നു പറഞ്ഞ് സുരാജ് ഹിന്ദിയിലും ഇംഗ്‌ളീഷിലും ഇതേ കമന്റ് പരിഭാഷപ്പെടുത്തിയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

uploads/news/2017/04/101334/suraj-venjaramoodu.jpg

എന്തായാലും മോഹന്‍ലാലിനെ തോണ്ടി കെആര്‍കെ വാങ്ങിയത് കൂറ്റന്‍ പണിയായിരുന്നു. നേരത്തേ സൈജു കുറുപ്പ്, ആഷിക് അബു, രൂപേഷ് പീതാംബരന്‍ നടി ശരണ്യ, തമിഴ്‌നടന്‍ സൂര്യ എന്നിവരെല്ലാം രംഗത്ത് വന്നിരുന്നു. ഇതിന് പുറമേ കെആര്‍കെയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും ആരാധകര്‍ ഒരുമയോടെ സൈബര്‍ ആക്രമണവും തുടങ്ങിയിട്ടുണ്ട്. അതേസമയം ഇതിലൊന്നും കെആര്‍കെയും കുലുങ്ങിയില്ല. മോഹന്‍ലാല്‍ ഭീമനായാല്‍ ജോക്കര്‍ ഭീമനായ പോലെ ആകുമെന്നും. ജോക്കര്‍ ഭീമനെ അവതരിപ്പിച്ചാല്‍ അത് വലിയൊരു അപമാനമാകുമെന്നും പറയുന്നു. ഇന്ത്യയില്‍ ഭീമനെ അവതരിപ്പിക്കാന്‍ കഴിയുന്ന ഏക സൂപ്പര്‍താരം പ്രഭാസ് ആണെന്നാണ് കെആര്‍കെ പറയുന്നത്. മോഹന്‍ലാല്‍ ഭീമനായാല്‍ അത് ഛോട്ടാഭീമിനെ പോലെ ഇരിക്കുമെന്ന കെആര്‍കെ യുടെ പ്രസ്താവനയാണ് വിവാദമായത്.

Ads by Google
TRENDING NOW