Wednesday, January 17, 2018 Last Updated 3 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 21 Apr 2017 10.28 AM

അഫ്ഗാന്‍ ആക്രമണം: ഐ.എസില്‍ ചേര്‍ന്ന മലയാളികളുടെ സംഘനേതാവും കൊല്ലപ്പെട്ടു

കോഴിക്കോട് മൂഴിക്കല്‍ സ്വദേശിയായ സജീര്‍ മംഗലശ്ശേരി അബ്ദുള്ള സിവില്‍ എന്‍ജിനീയറിംഗ് ബിരുദധാരിയാണ്. കോഴിക്കോട് എന്‍.ഐ.ടിയില്‍ നിന്ന് ബിരുദത്തിനു ശേഷം ജോലി തേടി സൗദിയില്‍ എത്തിയ സജീര്‍
Islamic state, Sajeer Abdulla, Afghan attack

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) കേന്ദ്രത്തില്‍ നടന്ന യു.എസിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും. കേരളത്തില്‍ നിന്ന് ഐ.എസില്‍ ചേര്‍ന്നവരുടെ സംഘത്തലവനെന്ന് കരുതുന്ന സജീര്‍ മംഗലശ്ശേരി അബ്ദുള്ളയാണ് കൊല്ലപ്പെട്ടതായി സൂചന ലഭിക്കുന്നത്. രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അഫ്ഗാനിസ്ഥാനില്‍ നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നുമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഇതുസംബന്ധിച്ച വിവരം ലഭിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അമേരിക്കയോ അഫ്ഗാനിസ്ഥാനോ ഇത്തരത്തിലൊരു വിവരം കൈമാറിയിട്ടില്ലെന്നാണ് നയതന്ത്ര ഉദ്യോഗസ്ഥര്‍ പറയുന്നത്.

കോഴിക്കോട് മൂഴിക്കല്‍ സ്വദേശിയായ സജീര്‍ മംഗലശ്ശേരി അബ്ദുള്ള സിവില്‍ എന്‍ജിനീയറിംഗ് ബിരുദധാരിയാണ്. കോഴിക്കോട് എന്‍.ഐ.ടിയില്‍ നിന്ന് ബിരുദത്തിനു ശേഷം ജോലി തേടി സൗദിയില്‍ എത്തിയ സജീര്‍ അവിടെനിന്നാണ് ഭീകരസംഘടനയില്‍ ചേരുന്നതിനായി വിദേശത്തേക്ക് പോയത്. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ സജീര്‍ എന്‍.ഐ.ടി പഠനകാലത്താണ് മൂഴിക്കലിലേക്ക് താമസം മാറ്റിയത്. കേരളത്തില്‍ നിന്ന് അഫ്ഗാനിസ്ഥാനിലെ ഐ.എസ് ക്യാംപിലേക്ക് പരിശീലനത്തിന് പോയ 21 പേരെ റിക്രൂട്ട് ചെയ്തത് സജീറാണെന്ന് എന്‍.ഐ.എ നേരത്തെ കണ്ടെത്തിയിരുന്നു.

Ads by Google
Friday 21 Apr 2017 10.28 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW