Friday, April 21, 2017 Last Updated 15 Min 38 Sec ago English Edition
Todays E paper
Friday 21 Apr 2017 08.32 AM

ദി ഷൈനിങിലെ ഇരട്ട പ്രേതങ്ങളുടെ പുനര്‍ജന്മമാണ് തന്റെ മക്കളെന്ന് ഈ അച്ഛന്‍ തിരിച്ചറിഞ്ഞപ്പോള്‍

uploads/news/2017/04/101324/ghost.jpg

1980ല്‍ പുറത്തിറങ്ങിയ ദി ഷൈനിങ് എന്ന ചിത്രം പ്രേത സിനിമകളുടെ പട്ടികയില്‍ ഇന്നും മുന്നിലാണ്. ഹോട്ടല്‍ ലോബിയിലെ ഇരട്ട പ്രേതങ്ങള്‍ ഇന്നും പ്രേക്ഷകരെ പിടിച്ചുലയ്്ക്കുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ആ ഇരട്ട പ്രേതങ്ങള്‍ വീണ്ടും ഭീതിപടര്‍ത്തി ഹോട്ടലില്‍ കറങ്ങി നടക്കുകയാണ്. ലണ്ടനിലെ ഹോട്ടലാണ് ഇപ്പോള്‍ ഈ കുട്ടി പ്രേതങ്ങളുടെ പിടിയിലായത്. താമസിക്കാന്‍ എത്തുന്നവരെ പിടിക്കുന്നത് കുട്ടി പ്രേതങ്ങള്‍ ആണെങ്കിലും വില്ലന്‍ അച്ഛന്‍ പ്രേതമാണ്.

ഇരട്ട പെണ്‍കുട്ടികള്‍ ജനിച്ചപ്പോള്‍ മാര്‍ട്ടിന്‍ ഹ്യൂഗ്‌സ് എന്നയാളുടെ തലയില്‍ മിന്നിയത് ദി ഷൈനിങ് സിനിമ. തിളങ്ങുന്ന കണ്ണുകളും സ്വര്‍ണ്ണ തലമുടിയുമുള്ള പോപ്പി, ഇസബെല്ല എന്നീ ഇരട്ടകളെ മാര്‍ട്ടിന്‍ അങ്ങനെ പ്രേതകുട്ടികളാക്കി. സിനിമയിലേതിന് സമാനമായി സന്ദര്‍ശകരെ പേടിപ്പിക്കലാണ് ഇവരുടെ പരിപാടി. ഈ അച്ഛനും മക്കളും ഇന്ന് ഇന്റര്‍നെറ്റിലെ വന്‍ താരങ്ങളാണ്.

ദി ഷൈനിങ് സിനിമയിലേതിന് സമാനമായ രീതിയിലാണ് മാര്‍ട്ടിന്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. ഇവരുടെ കുസൃതിയില്‍ എല്ലാവരും വീഴുകയും ചെയ്യും. നാലു വയസ്സാണ് പോപ്പിയുടെയും ഇസബെല്ലയുടെയും പ്രായം. അതിഥികളെ സ്വീകരിക്കുന്നത് ഇവരായിരിക്കും എന്നാല്‍ പിന്നീട് ഭയപ്പെടുത്തുന്ന നോട്ടവുമായി പലയിടങ്ങളിലും ഇവരെ കാണാം. പ്രാങ്ക് വീഡിയോകള്‍ക്കും ഭയപ്പെടുത്തലുകള്‍ക്കും ഏറെ ആരാധകരുള്ള ലണ്ടനില്‍ ഈ കുട്ടി പ്രേതങ്ങളെ തിരിച്ചറിയുമ്പോള്‍ സന്ദര്‍ശകര്‍ക്കും സന്തോഷം. അത്തരത്തില്‍ വലിയ വരുമാനമാണ് ഇന്റര്‍നെറ്റില്‍ നിന്നും ആരാധകരില്‍ നിന്നും ഈ പ്രേതകുടുംബം ഉണ്ടാക്കുന്നത്.

Ads by Google
Friday 21 Apr 2017 08.32 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW