Wednesday, October 18, 2017 Last Updated 4 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 21 Apr 2017 06.50 AM

ദേവികുളത്തും പരിസരങ്ങളിലും വിറപ്പിക്കുന്ന കാട്ടുകൊമ്പനു ഫെയ്‌സ്ബുക്ക് പേജ്; പേരു സുഗുണന്‍, വിലസുന്ന ഫോട്ടോകളും വീഡിയോകളും നിരവധി

uploads/news/2017/04/101319/facebook.jpg

മൂന്നാര്‍: ഒരു മാസമായി ദേവികുളത്തും പരിസരങ്ങളിലും ഭീതി വിതച്ചു നടക്കുന്ന കാട്ടുകൊമ്പനു ഫെയ്‌സ്ബുക്കിലും ആരാധകര്‍. നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന കാട്ടുകൊമ്പന്‍ കുട്ടികള്‍ക്കു പോലും സുപരിചിതനായതോടെയാണ് കൊമ്പന്റെ പേരിലും പേജ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ദേവികുളം കാട്ടുകൊമ്പന്‍ എന്ന പേരിലുള്ള പേജ് നിരവധി പേര്‍ ഇതിനോടകം കണ്ടു കഴിഞ്ഞിട്ടുണ്ട്. കൊമ്പന്റെ കുസൃതികളും വീടിനു സമീപത്തു വിലസുന്ന ഫോട്ടോകളും വീഡിയോകളും പകര്‍ത്തി അപ് ലോഡ് ചെയ്തിട്ടുണ്ട്. വാഴയോട് അത്യാര്‍ത്തി കാണിക്കുന്ന കൊമ്പന്‍ കഴിഞ്ഞയാഴ്ച ദേവികുളം സ്വദേശിയായ പീറ്ററിന്റെ വാഴക്കൃഷി നശിപ്പിച്ചിരുന്നു.

ദേവികുളം ടൗണ്‍, കോളനി, ലാക്കാട് എന്നിവിടങ്ങളിലുള്ള വീടുകള്‍ക്കു സമീപത്താണ് കാട്ടാനയെത്തുന്നത്. ലോക്കാട് സ്വദേശിയായ മുത്തയ്യ എന്നയാളെ ലയത്തിലെ വീട്ടില്‍ ഉറങ്ങുന്നതിനിടയില്‍ ജനല്‍ തകര്‍ത്ത് തുമ്പിക്കൊണ്ട് പിടിക്കാന്‍ ശ്രമിച്ചിരുന്നു. ഇയാള്‍ ഉണര്‍ന്ന് അകത്തേ മുറിയിലേക്ക് ഓടി രക്ഷപെട്ടെങ്കിലും കമ്പിളിയും തലയണയുമെല്ലാം ആന പുറത്തേക്ക് വലിച്ചിട്ടു.

ദേവികുളത്ത് ദേശീയ പാതയില്‍ ജോര്‍ജ് എന്നയാളുടെ മരണത്തിനിടയാക്കിയ കാട്ടാന തന്നെയാണിതെന്നു നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും മറ്റൊരു കൂട്ടര്‍ ഇതംഗീകരിക്കുന്നില്ല. ഇതു മറ്റൊരാനയാണെന്നും രണ്ട് ആനകള്‍ മാറി മാറിയാണു സ്ഥലത്തെത്തുന്നതെന്നും ഒരു കൂട്ടര്‍ വാദിക്കുന്നു.

ഒരു മാസമായി നിത്യസന്ദര്‍ശകനാണെങ്കിലും ആളുകളെ ആക്രമിക്കാത്തതിനാല്‍ ചിലര്‍ക്ക് ആനയോടുള്ള ഇഷ്ടമാണ് ഫെയ്‌സ്ബുക്ക് പേജിന് കാരണമത്രേ. അവര്‍ ആനയ്‌ക്കൊരു പേരും നല്‍കി... 'സുഗുണന്‍'. മൂന്നാറില്‍ പടയപ്പ, ചില്ലിക്കൊമ്പന്‍ എന്നീ പേരുകളില്‍ വിലസുന്ന ആനകള്‍ക്കൊപ്പം സുഗുണനും സ്ഥാനം പിടിക്കുകയാണ്.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW