Thursday, October 19, 2017 Last Updated 31 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 21 Apr 2017 01.50 AM

ചെറുകിട സ്‌ഥാപനങ്ങളും കമ്പനികളും കൈയേറിയത്‌ രണ്ടരലക്ഷം ഏക്കര്‍

uploads/news/2017/04/101219/9.jpg

തിരുവനന്തപുരം: സംസ്‌ഥാനത്തു ചെറുകിട സ്‌ഥാപനങ്ങളും കമ്പനികളും ചേര്‍ന്നു കൈയേറിയത്‌ രണ്ടരലക്ഷം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി. വന്‍കിട കൈയേറ്റക്കാരായ ടാറ്റയും ഹാരിസണും കൈയേറിയതിന്റെ ഇരട്ടിയോളം സര്‍ക്കാര്‍ ഭൂമിയാണ്‌ സ്വദേശത്തും വിദേശത്തുമുള്ള 65 കമ്പനികള്‍ ചേര്‍ന്ന്‌ കൈയേറിയത്‌. ഇടുക്കി ജില്ലയില്‍മാത്രം 26 കമ്പനികളാണ്‌ കൈയേറ്റത്തിനുപിന്നില്‍. ജില്ലയിലെ പീരുമേട്‌ താലൂക്കിലാണ്‌ ഏറ്റവും കൂടുതല്‍ കൈയേറ്റം. 18 കമ്പനികളുടെ കൈയേറ്റം പീരുമേട്ടിലാണ്‌.
വന്‍കിട സ്‌ഥാപനങ്ങളുടെ കൈയേറ്റം കൂടാതെ പീരുമേട്ടില്‍ മാത്രം നാല്‍പതിനായിരം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ടെന്നു കണക്കുകള്‍ വ്യക്‌തമാക്കുന്നു. സെന്‍ട്രല്‍ ട്രാവന്‍കൂര്‍ റബര്‍ കമ്പനി, ട്രാവന്‍കൂര്‍ ടീ എസ്‌റ്റേറ്റ്‌ ലിമിറ്റഡ്‌, സതേണ്‍ ഇന്ത്യാ ടീ എസ്‌റ്റേറ്റ്‌, സ്‌റ്റാഗ്‌ബ്രൂക്ക്‌, ലെഹി ആന്‍ഡ്‌ ഗോള്‍ഡ്‌ തുടങ്ങി 65 കമ്പനികളാണു ഭൂമി കൈയേറിയത്‌.
കോട്ടയം ജില്ലയില്‍ ആറു കമ്പനികള്‍ ചേര്‍ന്ന്‌ എണ്ണായിരം ഏക്കര്‍ ഭൂമിയാണു കൈയേറിയത്‌. തിരുവനന്തപുരം ജില്ലയില്‍ ഒരു കമ്പനി നാല്‌ എസ്‌റ്റേറ്റുകളിലുമായി 4315 ഏക്കര്‍ കൈയേറി. പത്തനംതിട്ട, കൊല്ലം, വയനാട്‌, കോഴിക്കോട്‌, മലപ്പുറം, തൃശൂര്‍, പാലക്കാട്‌, എറണാകുളം ജില്ലകളിലായിട്ടാണ്‌ മറ്റു കൈയേറ്റം. പത്തനംതിട്ട ജില്ലയില്‍ രണ്ടു കമ്പനികളും കൊല്ലം ജില്ലയില്‍ അഞ്ച്‌ സ്‌ഥാപനങ്ങളും വയനാട്‌ ജില്ലയില്‍ ആറു കമ്പനികളും കോഴിക്കോട്‌ ജില്ലയില്‍ മൂന്ന്‌ കമ്പനികളും എറണാകുളം, മലപ്പുറം ജില്ലകളില്‍ ഓരോ സ്‌ഥാപനം വീതവുമാണ്‌ സര്‍ക്കാര്‍ ഭൂമി കൈയേറിയത്‌. തൃശൂര്‍, പാലക്കാട്‌ ജില്ലകളിലായി 11 കമ്പനികള്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ട്‌
എന്നാല്‍ വര്‍ഷങ്ങളായിട്ടുള്ള ഈ കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. കമ്പനികള്‍ക്ക്‌ സ്വന്തമായുള്ള തോട്ടങ്ങളുടെ മറവിലാണ്‌ സര്‍ക്കാര്‍ ഭൂമി കൈയേറ്റം. തോട്ടങ്ങളുടെ ചേര്‍ന്നുള്ള സര്‍ക്കാര്‍ ഭൂമി സ്വന്തം ഭൂമിയാക്കി മാറ്റുകയാണചെയ്യുന്നത്‌. ഭൂരഹിതരായവര്‍ക്ക്‌ വീടു നിര്‍മാണത്തിനു നല്‍കാനായി ഭൂമി ലഭിക്കാനില്ലാത്ത സാഹചര്യത്തില്‍ പോലും ഈ കൈയേറ്റം ഒഴിപ്പിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. പ്രാദേശിക രാഷ്‌ട്രീയനേതൃത്വങ്ങളുടെ സഹായത്തോടെയാണ്‌ മിക്കയിടത്തും കൈയേറ്റങ്ങള്‍. കമ്പനി മാനേജ്‌മെന്റുകളും പ്രാദേശിക രാഷ്‌ട്രീയക്കാരും തമ്മിലുള്ള ഈ ബന്ധം കാരണം ഒരിക്കലും ഈ കൈയേറ്റങ്ങള്‍ പുറത്തറിയുകയില്ല. റവന്യൂ ഉദ്യോഗസ്‌ഥരും തട്ടിപ്പിനു കൂട്ടു നില്‍ക്കുകയാണ്‌. കൈയേറ്റം ഒഴിപ്പിക്കല്‍ മൂന്നാറില്‍ മാത്രമായി കേന്ദ്രീകരിക്കുമ്പോള്‍ ഇതിന്റെ മറവില്‍ ഇവര്‍ രക്ഷപ്പെടുകയും ചെയ്യുന്നു.
സര്‍ക്കാര്‍ ഭൂമിയിലുള്ള കൈയേറ്റം ഒഴിപ്പിക്കാന്‍ നീക്കമുണ്ടാകുമ്പോള്‍ ആദ്യം ചെയ്യുക വന്‍കിട കൈയേറ്റക്കാരുടെ ഭൂമി ഒഴിപ്പിക്കാനുള്ള നടപടി തുടങ്ങുകയാണ്‌. എന്നാല്‍ വന്‍കിടക്കാര്‍ കോടതിയെ സമീപിക്കുന്നതോടെ കൈയേറ്റം ഒഴിപ്പിക്കല്‍ നിയമനടപടികളില്‍ കുരുങ്ങും. ഇതോടെ കൈയേറ്റം ഒഴിപ്പിക്കല്‍ നിലയ്‌ക്കുകയും ഇടത്തരം കൈയേറ്റക്കാര്‍ രക്ഷപെടുകയും ചെയ്യും. വിദേശ കമ്പനികള്‍ സംസ്‌ഥാനത്ത്‌ ഭൂമി കൈവശം വയ്‌ക്കുന്നത്‌ നിയമവിരുദ്ധമാണെന്നിരിക്കെ ഇക്കാര്യങ്ങളിലും പരിശോധന നടക്കുന്നില്ല. ഹാരിസണ്‍ ഭൂമി ഏറ്റെടുക്കാനുള്ള രാജമാണിക്യം കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്‌തമാക്കിയിട്ടുണ്ട്‌.

വി.എ. ഗിരീഷ്‌

Ads by Google
Advertisement
Friday 21 Apr 2017 01.50 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW