Wednesday, April 25, 2018 Last Updated 12 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 21 Apr 2017 01.50 AM

കുരിശ്‌ എന്തു പിഴച്ചു: മുഖ്യമന്ത്രി

uploads/news/2017/04/101215/5.jpg

കോട്ടയം: സംസ്‌ഥാനത്തു നല്ലൊരു വിഭാഗം വിശ്വാസികളുടെ വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമായ കുരിശില്‍ കൈവയ്‌ക്കാന്‍ പോകുന്നതിനു മുമ്പായി സര്‍ക്കാരുമായി ആലോചിക്കേണ്ടിയിരുന്നില്ലേയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു. കേരള സ്‌റ്റേറ്റ്‌ ഹെഡ്‌ലോഡ്‌ ആന്‍ഡ്‌ ജനറല്‍ വര്‍ക്കേഴ്‌സ്‌ ഫെഡറേഷന്‍ (സി.ഐ.ടി.യു.) സംസ്‌ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുന്നതിനിടെയാണ്‌ മൂന്നാര്‍ പാപ്പാത്തിച്ചോലമേട്ടിലെ കൈയേറ്റഭൂമിയില്‍ കുരിശു പൊളിച്ചുനീക്കിയതിനെതിരേ അദ്ദേഹം പ്രതികരിച്ചത്‌.

"ഇത്തരം കാര്യങ്ങള്‍ക്കായി പോകുമ്പോള്‍ ഇവിടെ ഒരു സര്‍ക്കാരുണ്ടെന്നു മനസിലാക്കേണ്ടേ? എന്തു കൊണ്ട്‌ അതിനു തയാറായില്ല? കുരിശ്‌ എന്തു പിഴച്ചു? ഭീകരമായ കൈയേറ്റമെന്ന രീതിയില്‍ മഹാഒഴിപ്പിക്കലിന്‌ എന്തിനു തയാറെടുത്തു?"ഇക്കാര്യങ്ങള്‍ ഇടുക്കി കലക്‌ടറോടു ചോദിച്ചിരുന്നുവെന്നും പിണറായി പറഞ്ഞു. "കുരിശു പൊളിച്ചെന്ന്‌ അറിയാതെയാണ്‌ കലക്‌ടറുമായി രാവിലെ സംസാരിച്ചത്‌. എന്നാല്‍, അപ്പോഴേയ്‌ക്കും പൊളിച്ചു കഴിഞ്ഞെന്നു മനസിലാക്കിയിരുന്നില്ല. അനാവശ്യമായ വികാരം സൃഷ്‌ടിക്കാനാണു ശ്രമിച്ചത്‌.

എല്‍.ഡി.എഫ്‌.സര്‍ക്കാര്‍ കുരിശിനെതിരേ സമരം നടത്തുന്നുവെന്ന പ്രതീതിയുണ്ടാക്കി. ഏതെങ്കിലും തരത്തില്‍ വീഴ്‌ചയുണ്ടായിട്ടുണ്ടെങ്കില്‍ സംസാരിക്കാന്‍ കഴിയുന്നവരുണ്ട്‌. എല്ലാ ക്രൈസ്‌തവസഭകളുമായി സര്‍ക്കാര്‍ നല്ല ബന്ധത്തിലാണ്‌. ഇവരുമായി സംസാരിച്ചാല്‍, പൊളിച്ചു നീക്കാന്‍ കഴിയുന്നതായിരുന്നുവെങ്കില്‍ അവര്‍ തന്നെ പൊളിച്ചുനീക്കുമായിരുന്നു. തെറ്റായ നടപടിയുണ്ടാല്‍ അതുമായി ബന്ധപ്പെട്ട നടപടിയുണ്ടാകും. കുരിശു പൊളിക്കാനുള്ള സര്‍ക്കാരാണെന്ന പ്രതീതിയുണ്ടായതിനാല്‍ അത്‌ ഒഴിവാക്കാനാണ്‌ ഇക്കാര്യങ്ങള്‍ പരസ്യമായി പറഞ്ഞത്‌. ബാക്കി കാര്യങ്ങള്‍ ഇന്നു തിരുവനന്തപുരത്തു നടക്കുന്ന ചര്‍ച്ചയില്‍ പറയും"- പിണറായി വ്യക്‌തമാക്കി.

കുടിയേറ്റക്കാരായ സാധാരണക്കാരായ ജനങ്ങളെ ദ്രോഹിക്കുന്ന ഒരു നിലപാടിനും കൂട്ടുനില്‍ക്കില്ല. എന്തിന്റെയെങ്കിലും പേരില്‍ സാധാരണക്കാരെ ദ്രോഹിക്കാന്‍ ആരെങ്കിലും പുറപ്പെട്ടാല്‍ അവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ല. എന്നാല്‍, കൈയേറ്റക്കാരോടു വിട്ടുവീഴ്‌ചയില്ല. പട്ടയങ്ങള്‍ 30 നു മുമ്പ്‌ നല്‍കാന്‍ കഴിയണം, തെറ്റായ സര്‍വേ നമ്പരുകള്‍ ഉള്ളവര്‍ എങ്ങനെ കൈയേറ്റക്കാരാകുമെന്നും അദ്ദേഹം ചോദിച്ചു. എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ ആക്ഷേപിക്കാനും കരിവാരിത്തേക്കാനും ശ്രമം നടന്നു. എന്നാല്‍, സര്‍ക്കാരിനോ എല്‍.ഡി.എഫിനോ ഇക്കാര്യങ്ങളില്‍ ഒരു പതര്‍ച്ചയും ഉണ്ടായിട്ടില്ല.

സമ്മേളനത്തില്‍ യൂണിയന്‍ സംസ്‌ഥാന പ്രസിഡന്റ്‌ കാട്ടാക്കട ശശി, സെക്രട്ടറി മണിശങ്കര്‍ സി.പി.എം. സംസ്‌ഥാന കമ്മിറ്റിയംഗം കെ.ജെ. തോമസ്‌, ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍, എം.എം. വര്‍ഗീസ്‌, പി.പി. ചിത്തരഞ്‌ജന്‍, പി.ജെ. വര്‍ഗീസ്‌ എന്നിവര്‍ പ്രസംഗിച്ചു. നഗരത്തില്‍ നൂറുകണക്കിനു തൊഴിലാളികള്‍ അണിനിരന്ന പ്രകടനമുണ്ടായിരുന്നു.

Ads by Google
Friday 21 Apr 2017 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW