Wednesday, August 23, 2017 Last Updated 6 Min 47 Sec ago English Edition
Todays E paper
Friday 21 Apr 2017 01.50 AM

മതസംഘടനയുടെ മറവില്‍ കുരിശുനാട്ടിയത്‌ കൈയേറ്റക്കാര്‍

uploads/news/2017/04/101214/4.jpg

ഇടുക്കി: മൂന്നാര്‍ പാപ്പാത്തിച്ചോലമേട്ടില്‍ മതസംഘടനയുടെ പേരില്‍ കൈയേറ്റം നടത്തിയത്‌ ഇവിടുത്തെ പ്രധാന കൈയേറ്റക്കാര്‍ തന്നെ. ഇതുസംബന്ധിച്ചു നേരത്തേ റവന്യു അധികൃതര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. സ്‌പിരിറ്റ്‌ ഇന്‍ ജീസസ്‌ പ്രാര്‍ഥനാഗ്രൂപ്പിന്റെ പേരിലായിരുന്നു കൈയേറ്റം. ആയിരമേക്കര്‍ വരുന്ന പാപ്പാത്തിച്ചോലമേട്ടില്‍ വെള്ളുക്കുന്നേല്‍ ടോം സ്‌കറിയയുടെ നേതൃത്വത്തിലാണു കൈയേറ്റം നടന്നതെന്ന്‌ ഉടുമ്പന്‍ചോല അഡീഷണല്‍ തഹസീല്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കിയിരുന്നു.
കുരിശുപൊളിച്ചുള്ള ഒഴിപ്പിക്കല്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന വാദം തള്ളുന്നതാണ്‌ ഈ റിപ്പോര്‍ട്ട്‌. ഏറ്റവും വലിയ കൈയേറ്റക്കാരനായ ജിമ്മി സ്‌കറിയായുടെ സഹോദരനാണ്‌ ടോമെന്നും റിപ്പോര്‍ട്ടിലുണ്ട്‌. കഴിഞ്ഞമാസം പതിനേഴിനാണു റിപ്പോര്‍ട്ട്‌ നല്‍കിയത്‌.
മൂന്നാറിലെ കൈയേറ്റക്കാരെ സംബന്ധിച്ച്‌ സര്‍ക്കാരിന്‌ ആഭ്യന്തര വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി
2013 ല്‍ നല്‍കിയ പട്ടികയിലും വെള്ളുക്കുന്നേല്‍ സ്‌കറിയായും മക്കളും കൈയേറ്റക്കാരാണെന്ന്‌ ചൂണ്ടിക്കാട്ടിയിരുന്നു. ഇടുക്കിയില്‍ വന്‍ തോതില്‍ കൈയേറ്റം നടക്കുന്നുണ്ടെന്നും ഇതു സംബന്ധിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്‌.
സ്‌കറിയായും മക്കളും സര്‍ക്കാര്‍ഭൂമി കൈയേറിയിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. കണ്ണൂരില്‍നിന്നും തൃശൂരില്‍നിന്നുമാണ്‌ ഇവിടെ വിശ്വാസികളെ കൊണ്ടു വന്നിരുന്നത്‌. സ്‌പിരിച്വല്‍ ടൂറിസത്തിന്റെ പേരിലായിരുന്നു കൈയേറ്റം. രാത്രിയില്‍ ഇവിടെ മദ്യപാനമുള്‍പ്പെടെ നടക്കുന്നതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

എം.എസ്‌. സന്ദീപ്‌

Ads by Google
Friday 21 Apr 2017 01.50 AM
YOU MAY BE INTERESTED
TRENDING NOW