Thursday, June 22, 2017 Last Updated 4 Min 57 Sec ago English Edition
Todays E paper
Friday 21 Apr 2017 01.46 AM

എന്‍.ഡി.എ. വിപുലമാക്കാന്‍ അമിത്‌ ഷായുടെ നിര്‍ദേശം

uploads/news/2017/04/101174/5.jpg

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിലെ എന്‍.ഡി.എ. സംവിധാനം വിപുലീകരിക്കാന്‍ ബി.ജെ.പി. അധ്യക്ഷന്‍ അമിത്‌ ഷായുടെ നിര്‍ദേശം. സംസ്‌ഥാനത്തെ മുതിര്‍ന്ന ബി.ജെ.പി. നേതാക്കളുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ എന്‍.ഡി.എ. വിപുലീകരണം അജന്‍ഡയായത്‌.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ക്കായി ബൂത്തുതലം മുതല്‍ പാര്‍ട്ടിയെ ശക്‌തിപ്പെടുത്തുന്നതിന്റെ ഭാഗമായി അമിത്‌ ഷാ ജൂലൈ 25, 26, 27 തീയതികളില്‍ കേരളത്തിലുണ്ടാകും. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ പാര്‍ട്ടി സജ്‌ജമാണെന്നും ദേശീയ അധ്യക്ഷന്റെ വരവ്‌ പാര്‍ട്ടിയെ കൂടുതല്‍ ശക്‌തമാക്കുമെന്നും സംസ്‌ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ഇരുമുന്നണികളിലെയും ചില ഘടകകക്ഷികള്‍ എന്‍.ഡി.എയിലേക്കു വരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും വരുംദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ ചര്‍ച്ച നടത്തും.

മലപ്പുറം തെരഞ്ഞെടുപ്പ്‌ ഫലവുമായി ബന്ധപ്പെട്ട്‌ ദേശീയ നേതൃത്വം വിളിച്ചുവരുത്തിയെന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്‌ടിയാണെന്നും കുമ്മനം പറഞ്ഞു.ദേശീയ നിര്‍വാഹക സമിതിയംഗങ്ങളായ പി.കെ. കൃഷ്‌ണദാസ്‌, വി. മുരളീധരന്‍, സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേശന്‍, എന്‍.ഡി.എ. വൈസ്‌ ചെയര്‍മാന്‍ രാജീവ്‌ ചന്ദ്രശേഖര്‍ എം.പി. എന്നിവരും കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തു.

Ads by Google
Friday 21 Apr 2017 01.46 AM
YOU MAY BE INTERESTED
TRENDING NOW