Wednesday, August 23, 2017 Last Updated 6 Min 35 Sec ago English Edition
Todays E paper
Friday 21 Apr 2017 01.46 AM

ആക്രമണനീക്കം പൊളിച്ചു 10 ഐ.എസ്‌. അനുഭാവികള്‍ പിടിയില്‍

uploads/news/2017/04/101173/4.jpg

ലഖ്‌നൗ/മുംബൈ: രാജ്യത്ത്‌ വന്‍ ഭീകരാക്രമണം നടത്താനുള്ള ഐ.എസ്‌.നീക്കം തകര്‍ത്തതായി പോലീസ്‌. വിവിധ സംസ്‌ഥാനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഐ.എസ്‌. അനുഭാവികളായ 10 പേര്‍ വലയിലായെന്നും അധികൃതര്‍.
ഡല്‍ഹി, മഹാരാഷ്‌ട്ര, ഉത്തര്‍പ്രദേശ്‌, പഞ്ചാബ്‌, ബിഹാര്‍, ആന്ധ്രപ്രദേശ്‌ എന്നീ സംസ്‌ഥാനങ്ങളിലെ പോലീസ്‌ സംഘമാണ്‌ സംയുക്‌തപരിശോധനയിലൂടെ ആക്രമണനീക്കം പൊളിച്ചത്‌.
മഹാരാഷ്‌ട്രയിലെ മുംബ്ര, പഞ്ചാബിലെ ജലന്ധര്‍, ബിഹാറിലെ നര്‍കതിയാഗഞ്‌ജ്‌, യു.പിയിലെ ബിജ്‌നോര്‍ എന്നിവിടങ്ങളില്‍നിന്ന്‌ പിടിയിലായ ഐ.എസ്‌. അനുഭാവികളായ നാലുപേരുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തിയതായും പോലീസ്‌ അറിയിച്ചു.
രാജ്യത്ത്‌ വന്‍ ഭീകരാക്രമണത്തിനു പദ്ധതിയിട്ട സംഘമാണ്‌ വലയിലായതെന്നും ഇവരില്‍നിന്ന്‌ ഐ.എസ്‌. അനുകൂല നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തതായും ഉത്തര്‍പ്രദേശ്‌ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്‌ മേധാവി പറഞ്ഞു.
ഇന്റര്‍നെറ്റിലൂടെയായിരുന്നു സംഘാംഗങ്ങള്‍ ബന്ധം പുലര്‍ത്തിയിരുന്നത്‌.
ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന്‌ ദേശീയ സുരക്ഷാ ഏജന്‍സികളും നിര്‍ണായക പങ്കുവഹിച്ചു. കഴിഞ്ഞമാസം ഏഴിന്‌ ലഖ്‌നൗവില്‍ ഐ.എസിന്റെ ഖൊറാസാന്‍ ഘടകത്തിലെ അംഗം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇയാളില്‍നിന്നു ലഭിച്ച രേഖകള്‍ പരിശോധിച്ചതില്‍നിന്നാണ്‌ അന്വേഷണം വിവിധ സംസ്‌ഥാനങ്ങളിലേക്കു വ്യാപിപ്പിച്ചത്‌. പിടിയിലായ യുവാക്കളെല്ലാവരും 18 നും 25 നും ഇടയില്‍ പ്രായമുള്ളവരാണെന്നും പോലീസ്‌ വൃത്തങ്ങള്‍ പറഞ്ഞു.

Ads by Google
Friday 21 Apr 2017 01.46 AM
YOU MAY BE INTERESTED
TRENDING NOW