Saturday, October 21, 2017 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 21 Apr 2017 01.40 AM

ഐ.എസ്‌.എസിലേക്ക്‌ രണ്ട്‌ ബഹിരാകാശ യാത്രികരെ അയച്ചു

uploads/news/2017/04/101157/2.jpg

മോസ്‌കോ: രാജ്യാന്തര ബഹിരാകാശ നിലയ(ഐ.എസ്‌.എസ്‌)ത്തിലേക്ക്‌ ഒരുദശകത്തിനിടെ ഇതാദ്യമായി രണ്ടു ബഹിരാകാശ യാത്രികര്‍ യാത്രതിരിച്ചു.
ഇതുവരെ മൂന്നു പേരെ വീതം അയച്ചിരുന്നതിനു ഭിന്നമായി ഒരുദശകത്തിനിടെ ആദ്യമായാണ്‌ രണ്ടു പേരെ അയച്ചത്‌. കസഖിസ്‌ഥാനിലെ ബെയ്‌കോണൂര്‍ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍നിന്ന്‌ അമേരിക്കയുടെയും റഷ്യയുടെയും ബഹിരാകാശയാത്രികരാണു സോയൂസ്‌ എം.സ്‌ -04 പേടകത്തില്‍ യാത്രയായത്‌.
റഷ്യയുടെ ഫ്യോദോര്‍ യുര്‍ച്ചിഖിനും നാസയുടെ ജാക്ക്‌ ഫിഷറുമാണു ബഹിരാകാശത്തേക്കു തിരിച്ചത്‌. വിക്ഷേപണം വിജയകരമാണെന്നു റഷ്യന്‍ സ്‌പേസ്‌ ഏജന്‍സിയായ റോസ്‌കോസ്‌മോസ്‌ അറിയിച്ചു. ഇവര്‍ അഞ്ചുമാസം നിലയത്തില്‍ തങ്ങും. യുര്‍ഷിഖിന്‍(58) നാലു ദൗത്യത്തിലായി 537 ദിവസം മുമ്പു നിലയത്തില്‍ ചെലവഴിച്ചിട്ടുണ്ട്‌.
ഇനി ഒരുതവണ രണ്ടുപേരെ മാത്രമേ അയയ്‌ക്കൂ എന്നു റഷ്യന്‍ സ്‌പേസ്‌ ഏജന്‍സി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.
നിലയത്തില്‍ ഈ വര്‍ഷം അവസാനമോ അടുത്തവര്‍ഷം ആദ്യമോ റഷ്യയുടെ ലാബ്‌ വിപുലപ്പെടുത്തുന്നതിനുള്ള ചെലവു കുറയ്‌ക്കാനാണിതെന്നും വ്യക്‌തമാക്കിയിരുന്നു.
റഷ്യ, അമേരിക്ക എന്നിവ അടക്കമുള്ള രാജ്യങ്ങളുടെ സഹകരണത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ബഹിരാകാശനിലയം 1998 മുതല്‍ ഭൂമിയെ മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗത്തിലാണു ചുറ്റുന്നത്‌.

Ads by Google
Advertisement
Friday 21 Apr 2017 01.40 AM
YOU MAY BE INTERESTED
TRENDING NOW