Friday, April 21, 2017 Last Updated 13 Min 55 Sec ago English Edition
Todays E paper
Friday 21 Apr 2017 01.32 AM

ബൊറൂസിയയെ തകര്‍ത്ത്‌

പാരീസ്‌: ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോളില്‍ ജര്‍മന്‍ ക്ലബ്‌ ബൊറൂസിയ ഡോര്‍ട്ട്‌മുണ്ടിനെ തകര്‍ത്ത്‌ ഫ്രഞ്ച്‌ ക്ലബ്‌ മൊണാക്കോ സെമിയില്‍.
ഇന്നലെ പുലര്‍ച്ചെ നടന്ന രണ്ടാം പാദ മത്സരത്തില്‍ 3-1നായിരുന്നു മൊണാക്കോയുടെ ജയം. ആദ്യപാദം 3-2ന്‌ ജയിച്ച അവര്‍ ഇതോടെ ഇരുപാദങ്ങളിലുമായി 6-3 എന്ന സ്‌കോറിലാണ്‌ സെമിഫൈനല്‍ ബര്‍ത്ത്‌ ഉറപ്പാക്കിയത്‌.
സ്വന്തം കാണികളുടെ മുന്നില്‍ നടന്ന മത്സരത്തില്‍ കിലിയാന്‍ ബാപ്പെ, റഡാമല്‍ ഫല്‍ക്കാവോ, വലേര്‍ ജെര്‍മെയ്‌ന്‍ എന്നിവരാണ്‌ ഫ്രഞ്ച്‌ ടീമിനു വേണ്ടി ലക്ഷ്യം കണ്ടത്‌. മാര്‍ക്കോസ്‌ റൂസിന്റെ വകയായിരുന്നു ബൊറൂസിയയുടെ ആശ്വാസഗോള്‍.
ഇന്നലെയും ബാപ്പെ ലക്ഷ്യം കണ്ടതോടെ നാലു ചാമ്പ്യന്‍സ്‌ ലീഗ്‌ നോക്കൗട്ട്‌ മത്സരങ്ങളുടെ ഇരുപാദങ്ങളിലും സ്‌കോര്‍ ചെയ്യുന്ന ആദ്യ താരമായി അദ്ദേഹം.

Ads by Google
Friday 21 Apr 2017 01.32 AM
YOU MAY BE INTERESTED
TRENDING NOW