Thursday, September 21, 2017 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 21 Apr 2017 01.32 AM

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റ,്‌ കിങ്‌സ് ഇലവനെ 8 വിക്കറ്റിന്‌ തോല്‍പിച്ച്‌ മുംബൈ ഇന്ത്യന്‍സ്‌ ഒന്നാമത്‌.

uploads/news/2017/04/101148/2.jpg

ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയുടെ കന്നി ട്വന്റി 20 സെഞ്ചുറി പാഴായി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൂറ്റന്‍ സ്‌കോറുകള്‍ പിറന്ന മത്സരത്തില്‍ അംലയുടെ കരുത്തില്‍ പഞ്ചാബ്‌ കിങ്‌സ് ഇലവന്‍ ഉയര്‍ത്തിയ സ്‌കോര്‍ രണ്ടു വിക്കറ്റ്‌ നഷ്‌ടത്തില്‍ മറികടന്ന്‌ മുംബൈ ഇന്ത്യന്‍സ്‌ ഒന്നാം സ്‌ഥാനത്തെത്തി.
മത്സരത്തില്‍ ടോസ്‌ നഷ്‌ടപ്പെട്ട്‌ ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിങ്‌സ് ഇലവന്‍ നിശ്‌ചിത 20 ഓവറില്‍ നാലു വിക്കറ്റ്‌ നഷ്‌ടത്തില്‍ 198 റണ്‍സാണ്‌ നേടിയത്‌.
60 പന്തില്‍ നിന്ന്‌ എട്ടു ബൗണ്ടറികളും ആറു സിക്‌സറുകളും സഹിതം 104 റണ്‍സ്‌ നേടി പുറത്താകാതെ നിന്ന അംലയായിരുന്നു അവരുടെ ഹീറോ. അംലയ്‌ക്കു പുറമേ 18 പന്തില്‍ നിന്ന്‌ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 40 റണ്‍സ്‌ നേടിയ നായകന്‍ ഗ്ലെന്‍ മാക്‌സ്വെല്ലും കിങ്‌സ് ഇലവന്‍ നിരയില്‍ തിളങ്ങി.
അംലയുടെ 104 റണ്‍സില്‍ 50 റണ്‍സും പേസര്‍ ലസിത്‌ മലിംഗയുടെ പന്തുകളില്‍ നിന്നാണ്‌.നാലോവറില്‍ 58 റണ്‍സാണ്‌ മലിംഗ മത്സരത്തില്‍ വഴങ്ങിയത്‌.
തുടര്‍ന്ന്‌ മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 27 പന്തുകള്‍ ബാക്കി നില്‍ക്കെ 15.3 ഓവറില്‍ രണ്ടു വിക്കറ്റ്‌ നഷ്‌ടത്തില്‍ 199 റണ്‍സ്‌ നേടി ലക്ഷ്യം കണ്ടു. 37 പന്തില്‍ നിന്ന്‌ ഏഴു ബൗണ്ടറികളും അഞ്ചു സിക്‌സറുകളും സഹിതം 77 റണ്‍സ്‌ നേടിയ ജോസ്‌ ബട്‌ലറും 34 പന്തില്‍ നിന്ന്‌ ഏഴു സിക്‌സറുകളുടെ അകമ്പടിയോടെ 62 റണ്‍സ്‌ നേടി പുറത്താകാതെ നിന്ന നീതീഷ്‌ റാണയുമാണ്‌ മുംബൈ ജയം അനായാസമാക്കിയത്‌.
18 പന്തില്‍ നിന്ന്‌ നാലു ബൗണ്ടറികളും രണ്ടു സികസ്‌റും സഹിതം 37 റണ്‍സ്‌ നേടിയ പാര്‍ഥിവ്‌ പട്ടേലും മികച്ച പ്രകടനം കാഴ്‌ചവച്ചു. മത്സരമവസാനിക്കുമ്പോള്‍ 15 റണ്‍സുമായി ഹര്‍ദ്ദിക്‌ പാണ്ഡ്യയായിരുന്നു റാണയ്‌ക്കു കൂട്ടായി ക്രീസില്‍.

Ads by Google
Advertisement
Friday 21 Apr 2017 01.32 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW