Friday, April 21, 2017 Last Updated 13 Min 41 Sec ago English Edition
Todays E paper
Friday 21 Apr 2017 01.31 AM

ദേശീയ ജൂനിയര്‍ വോളി:കേരളത്തിന്‌ രണ്ടാം ജയം

പറവൂര്‍: 43-ാമത്‌ ദേശിയ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്‌ രണ്ടാം ജയം. ഇന്നലെ നടന്ന ആണ്‍കുട്ടികളുടെ മത്സരത്തില്‍ കേരളം ഝാര്‍ഖണ്ഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പിച്ചു. സ്‌കോര്‍ 25-13, 25-12, 25-18.
ഇന്നലെ നടന്ന മറ്റു മത്സരങ്ങളില്‍ പെണ്‍കുട്ടികളില്‍ പഞ്ചാബ്‌ ഛത്തീസ്‌ഗഡിനെയും(25-26, 25-16, 25-15) ഡല്‍ഹി ഝാര്‍ഖണ്ഡിനെയും തമിഴ്‌നാട്‌ രാജസ്‌ഥാനെയും ഗുജറാത്ത്‌ ജമ്മു കാശ്‌മീരിനെയും(25-10, 25-13, 25-15) തോല്‍പിച്ചു. ഡല്‍ഹി, തമിഴ്‌നാട്‌, ഗുജറാത്ത്‌ എന്നിവരും ജയം കണ്ടു.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒഡീഷ പോണ്ടിച്ചേരിയേയും (25-13, 25-18, 25-18), ചണ്‍ഡീഗഡ്‌ ബിഹാറിനെയും, മഹാരാഷ്‌ട്ര തമിഴ്‌നാടിനെയുംജമ്മു കാഷ്‌മീര്‍ മണിപ്പൂരിനെയും തോല്‍പിച്ചു.

Ads by Google
Friday 21 Apr 2017 01.31 AM
YOU MAY BE INTERESTED
TRENDING NOW