Monday, April 23, 2018 Last Updated 16 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 21 Apr 2017 01.31 AM

ധോണിക്കെതിരായ കേസ്‌ സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: മഹാവിഷ്‌ണുവിന്റെ രൂപത്തില്‍ മാഗസിന്‍ കവറില്‍ പ്രത്യക്ഷപ്പെട്ട്‌ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ മുന്‍ നായകന്‍ എം.എസ്‌. ധോണിക്കെതിരെ ചുമത്തിയ ക്രിമിനല്‍ കേസ്‌ സുപ്രീ കോടതി റദ്ദാക്കി. ഒരു മാഗസിന്റെ കവറില്‍ മഹാവിഷ്‌ണുവിന്റെ രൂപത്തില്‍ ധോണിയുടെ ചിത്രം അടിച്ചുവന്നതിനേത്തുടര്‍ന്ന്‌ ആന്ധ്രാപ്രദേശ്‌ കോടതിയാണ്‌ ധോണിക്കെതിരേ കേസെടുത്തത്‌.
മാഗസിന്‍ എഡിറ്റര്‍ക്കെതിരായ ക്രിമിനല്‍ കേസും കോടതി റദ്ദാക്കി. മതവികാരം വ്രണപ്പെടുത്താനോ വിദ്വേഷം പരത്താനോ ഉദ്ദേശിച്ചായിരുന്നില്ല ചിത്രം പ്രസിദ്ധീകരിച്ചതെന്നു കോടതി നിരീക്ഷിച്ചു. ജസ്‌റ്റിസുമാരായ ദീപക്‌ മിശ്ര, എ.എം. ഖാന്‍വില്‍ക്കര്‍, എം.എം. ശാന്തനഗൗഡര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണു വിധി. കേസില്‍ ധോണിയേയും എഡിറ്ററേയും വിചാരണചെയ്യുന്നത്‌ നിയമവ്യവസ്‌ഥയെ അപഹാസ്യമാക്കുമെന്നും കോടതി നിരീക്ഷിച്ചു.
സെപ്‌റ്റംബര്‍ അഞ്ചിന്‌ ധോണിക്കും മറ്റുള്ളവര്‍ക്കുമെതിരേ കര്‍ണാടകയില്‍ രജിസ്‌റ്റര്‍ ചെയ്‌ത സമാനസ്വഭാവമുള്ള കേസിലെ നടപടികളും സുപ്രീം കോടതി തടഞ്ഞിരുന്നു.

Ads by Google
Friday 21 Apr 2017 01.31 AM
YOU MAY BE INTERESTED
TRENDING NOW