ഹൈദരാബാദ്: 14-ാമത് ദേശീയ യൂത്ത് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ തുടക്കമാകും. പരീക്ഷ ചൂടുകഴിഞ്ഞെത്തിയ കേരളാ താരങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് കളത്തിലിറങ്ങുന്നത്.
23 ആണ്‍കുട്ടികളും 31 പെണ്‍കുട്ടികളുമടങ്ങുന്ന 54 അംഗ സംഘത്തെയാണ് കേരളം അണിനിരത്തുന്നത്. ആദ്യദിനമായ ഇന്ന് 10 ഫൈനലുകളാണ് അരങ്ങേറുന്നത്. എട്ടു ഫൈനലുകളില്‍ കേരളാ താരങ്ങള്‍ മത്സരത്തിനുണ്ട്.
ആണ്-പെണ് 3000 മീറ്റര്‍ ഫൈനലുകളില്‍ മാത്രമാണ് കേരളത്തിന് പ്രാതിനിധ്യമില്ലാത്തത്. ഇന്നു നടക്കുന്ന പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ മേഘാ മറിയം, ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ കെ.എസ്. അനന്തു, പെണ്‍കുട്ടികളുടെ ലോങ്ജമ്പി,ല്‍ ലിസ്ബത്ത് കരോളിന് ജോസഫ്, ആണ്-പെണ് 100 മീറ്ററില്‍ എം. അഖില്‍, മൃദുല എന്നിവര്‍ സുവര്‍ണ പ്രതീക്ഷകളാണ്.
ഹൈദരാബാദിലെ കനത്ത ചുടാണ് കേരളത്തിന് വെല്ലുവളി ഉയര്‍ത്തുന്നത്. ടീം വന്നിറങ്ങിയ ഇന്നലെ 46 ഡിഗ്രി സെല്‍ഷ്യസാണ് സ്റ്റേഡിയത്തിനു സമീപം രേഖപ്പെടുത്തിയത്.