Tuesday, June 19, 2018 Last Updated 23 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 21 Apr 2017 01.19 AM

2000 കോടി രൂപ മുതല്‍മുടക്കില്‍ ദുബായില്‍ ലുലു മെഗാമാള്‍

ദുബായ്‌: 2020ല്‍ ദുബായ്‌ നഗരം എക്‌സ്‌പോയെ വരവേല്‍ക്കുമ്പോള്‍ ഒരു പുതിയ ഷോപ്പിങ്‌ വിസ്‌മയംകൂടി ദുബായ്‌ നഗരത്തില്‍ പിറവിയെടുക്കുന്നു. ഒരു ബില്യണ്‍ ദിര്‍ഹം(2000 കോടി രൂപ) നിക്ഷേപത്തില്‍ ലുലുഗ്രൂപ്പിന്റെ പുതിയ ഷോപ്പിങ്‌ മാളിന്‌ ദുബായ്‌ സിലിക്കണ്‍ ഒയാസിസില്‍ തറക്കല്ലിട്ടു. 23 ലക്ഷം ചതുരശ്രയടി വിസ്‌തീര്‍ണത്തില്‍ പണിയുന്ന മാള്‍ ദുബായിലെ പ്രധാന വാണിജ്യ വിനോദ കേന്ദ്രമായി മാറും.
യു.എ.ഇ. സിവില്‍ ഏവിയേഷന്‍ പ്രസിഡന്റും എമിറേറ്റ്‌സ്‌ എയര്‍െലെന്‍സിന്റെ ചെയര്‍മാനുമായ െശെഖ്‌ അഹമ്മദ്‌ ബിന്‍ സയിദ്‌ അല്‍ മക്‌തൂമാണ്‌ പുതിയ പദ്ധതിയുടെ ശിലാസ്‌ഥാപനം നിര്‍വഹിച്ചത്‌. ദുബായ്‌ സിലിക്കണ്‍ ഒയാസിസ്‌ അഥോറിട്ടിയുടെ കീഴിലുള്ള ഫ്രീസോണ്‍ ടെക്‌നോളജി പാര്‍ക്കിന്റെ ചെയര്‍മാന്‍ കൂടിയായ െശെഖ്‌ അഹമ്മദ്‌ ബിന്‍ സായിദ്‌ അല്‍ മക്‌തൂമിനൊപ്പം െവെസ്‌ ചെയര്‍മാനും ചീഫ്‌ എക്‌സിക്യൂട്ടീവുമായ ഡോ. മുഹമ്മദ്‌ അല്‍ സറൂണി, ലുലുഗ്രൂപ്പ്‌ ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവരടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
2020 ആദ്യ പാദത്തില്‍ തന്നെ മാള്‍ പ്രവര്‍ത്തന സജ്‌ജമാകും. 2020 ഒക്‌ടോബറിലാണ്‌ എക്‌സ്‌പോ തുടങ്ങുന്നത്‌. രണ്ടുലക്ഷം ചതുരശ്രയടിയില്‍ ആരംഭിക്കുന്ന ലുലു െഹെപ്പര്‍മാര്‍ക്കറ്റും ഡിപ്പാര്‍ട്ട്‌മെന്റ്‌ സ്‌റ്റോറും മാളിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്‌. മുന്നൂറിലേറെ റീട്ടെയില്‍ സ്‌റ്റോറുകള്‍ 70,000 ചതുരശ്രയടിയിലുള്ള വിനോദ കേന്ദ്രങ്ങള്‍, 12 സിനിമ സ്‌ക്രീനുകള്‍ അമ്പതിലേറെ ഭക്ഷണ ശാലകള്‍ എന്നിവയും മാളിലുണ്ടാകും. മൂവായിരം കാറുകള്‍ക്കായുള്ള മേല്‍ക്കൂരയുള്ള പാര്‍ക്കി1്‌ സംവിധാനവും ഉണ്ടാകും.
മികച്ച രാജ്യാന്തര നിലവാരം പുലര്‍ത്തുന്ന ഇവിടം ഹരിത ഗൃഹരീതി മാതൃകകള്‍ നടപ്പിലാക്കും. പ്രകൃതിയില്‍ നിന്നുള്ള വെളിച്ചം അകത്തേക്കുകടക്കുന്ന രീതിയിലാണ്‌ സ്‌െകെലെറ്റ്‌ കോറിഡോറുകള്‍ സജ്‌ജീകരിക്കുക. ദുബായ്‌ എക്‌സ്‌പോ െസെറ്റിലേക്കും അല്‍ മക്‌തൂം വിമാനത്താവളത്തിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഇടം കൂടിയാണ്‌ സിലിക്കണ്‍ ഒയാസിസ്‌.
ദുബായ്‌ സിലിക്കണ്‍ ഒയാസിസിലെ മാള്‍ ലുലു ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണെന്ന്‌ ലുലുഗ്രൂപ്പ്‌ ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു.

Ads by Google
Friday 21 Apr 2017 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW