Monday, November 13, 2017 Last Updated 9 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 21 Apr 2017 01.19 AM

ഫിഗോയ്‌ക്കും അസ്‌പയറിനും സ്‌പോര്‍ട്ട്‌ എഡിഷന്‍

uploads/news/2017/04/101129/2.jpg

കൊച്ചി: ഹാച്ച്‌ബാക്ക്‌ ഫിഗോയുടെയും കോംപാക്‌ട്‌ സെഡാന്‍ അസ്‌പയറിന്റെയും സ്‌പോര്‍ട്ട്‌ എഡിഷനുകള്‍ ഫോര്‍ഡ്‌ ഇന്ത്യ അവതരിപ്പിച്ചു.
ഡിസൈനിലും പെര്‍ഫോമന്‍സിലും ഒരു ഡസനോളം കൂട്ടിച്ചേര്‍ക്കലുകള്‍ അവതരിപ്പിച്ചിരിക്കുന്ന ഫിഗോ സ്‌പോര്‍ട്ട്‌സ്‌ എഡിഷന്‍ 735,059 രൂപയ്‌ക്കും, ഡീസല്‍ ടൈറ്റാനിയം 643,765 രൂപയ്‌ക്കും ഡീലര്‍ഷിപ്പുകളിലുടനീളം ലഭ്യമാകും. ഫോര്‍ട്ട്‌ അസ്‌പയര്‍ സ്‌പോര്‍ട്ട്‌സ്‌ എഡിഷന്‍ 774,957 രൂപയ്‌ക്കും, 663,307 രൂപയ്‌ക്കും ലഭ്യമാകും. പുതിയ ഫിഗോ, അസ്‌പയര്‍ സ്‌പോര്‍ട്ട്‌സ്‌ എഡിഷനുകള്‍ ഉപഭോക്‌താക്കള്‍ക്ക്‌ ആവേശകരമായ യാത്രയും ഡ്രൈവിംഗിന്റെ യഥാര്‍ഥ രസവും നല്‍കുന്നതായിരിക്കുമെന്ന്‌ ഫോര്‍ഡ്‌ ഇന്ത്യ, മാര്‍ക്കറ്റിങ്‌, സെയില്‍സ്‌ ആന്‍ഡ്‌ സര്‍വീസ്‌ എക്‌സിക്യുട്ടീവ്‌ ഡയറക്‌ടര്‍ അനുരാഗ്‌ മെഹ്‌റോത്ര അഭിപ്രായപ്പെട്ടു.
എയര്‍ബാഗുകളുടെ പരമാവധി എണ്ണം മുതല്‍ കുറഞ്ഞ സര്‍വീസ്‌ നിരക്ക്‌ വരെ ഈ വിഭാഗത്തില്‍ പുതിയ നാഴികക്കല്ലുകള്‍ സൃഷ്‌ടിക്കാന്‍ ഫിഗോയ്‌ക്കും അസ്‌പയറിനും ഇതുവരെ കഴിഞ്ഞിട്ടുണ്ട്‌.
ഉപഭോക്‌താക്കള്‍ ആഗ്രഹിക്കുന്നതും വിലമതിക്കുന്നതുമായ ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കാനുള്ള പ്രതിബദ്ധതയുടെ മറ്റൊരു തെളിവാണ്‌ സ്‌പോര്‍ട്ട്‌സ്‌ എഡിഷനുകളുടെ അവതരണം. ഈ വിഭാഗത്തിലെയും വിപണിയിലെയും സ്‌ഥാനം ശക്‌തമാക്കുന്നതിന്‌ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Friday 21 Apr 2017 01.19 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW