Tuesday, February 20, 2018 Last Updated 43 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 21 Apr 2017 01.19 AM

വിപണികളില്‍ നേട്ടം

uploads/news/2017/04/101128/1.jpg

മുംെബെ: തുടര്‍ച്ചയായി രണ്ടാം ദിനവും ഓഹരി വിപണികളില്‍ നേട്ടം ആവര്‍ത്തിച്ചു. തുടര്‍ച്ചയായ നഷ്‌ടങ്ങള്‍ക്കൊടുവില്‍ കലാവസ്‌ഥ റിപ്പോര്‍ട്ടിന്റെ ആനുകൂല്യത്തില്‍ കഴിഞ്ഞ ദിവസമാണ്‌ വിപണികള്‍ വിജയതീരത്തെത്തിയത്‌. സെന്‍സെക്‌സ്‌ 85.82 പോയിന്റ്‌ ഉയര്‍ന്ന്‌ 29,422.39ലും നിഫ്‌റ്റി 32.90 പോയിന്റ്‌ കൂടി 9,136.40ലുമാണ്‌ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്‌. രാജ്യാന്തര വിപണികളിലെ ഉണര്‍വാണ്‌ ഇന്നലെ ഇന്ത്യ വിപണികളിലും പ്രതിഫലിച്ചത്‌.
അനിശ്‌ചിതത്വങ്ങള്‍ക്കൊടുവില്‍ എണ്ണവില തിരിച്ചു കയറിയതും മാര്‍ച്ചില്‍ ജപ്പാന്‍ പ്രതീക്ഷിച്ചതിലേറെ കയറ്റുമതി നടത്തിയതുമാണ്‌ രാജ്യാന്തര വിപണികളില്‍ പ്രതിഫലനമുണ്ടാക്കിയത്‌. തുടര്‍ച്ചയായ നഷ്‌ടങ്ങള്‍ക്കൊടുവില്‍ നിക്ഷേപകര്‍ മിഡ്‌ ക്യാപ്പ്‌, സ്‌മോള്‍ ക്യാപ്പ്‌ വിപണികളില്‍ പ്രതീക്ഷയര്‍പ്പിച്ചതും ഗുണം ചെയ്‌തു. മിഡ്‌ ക്യാപ്പ്‌ വിപണി 0.66 ശതമാനവും സ്‌മോള്‍ ക്യാപ്പ്‌ വിപണി 1.14 ശതമാനവും ഉയര്‍ന്നു.
രൂപ ഡോളറിനെതിരെ നേരിയ നഷ്‌ടമുണ്ടാക്കിയതോടെ ഐടി ഓഹരികളും വിജയപാതയില്‍ തിരിച്ചെത്തി. പ്രതീക്ഷിച്ച നേട്ടം െകെവരിക്കാനാവാതെ ഓഹരി മൂല്യത്തില്‍ 5 ശതമാനത്തിന്റെ ഇടിവ്‌ രേഖപ്പെടുത്തിയ ഐടി ഭീമന്‍ ഇന്‍ഫോസിസ്‌ ഇന്നലെ ഓഹരി മൂല്യത്തില്‍ 0.96 ശതമാനത്തിന്റെ നേട്ടമുണ്ടാക്കി. 927,65 ആണ്‌ ഇന്‍ഫോസിസിന്റെ നിലവിലെ വിപണി മൂല്യം. 1.16 ശതമാനം ഓഹരി മൂല്യം വര്‍ധിപ്പിച്ച ടി.സി.എസും 0.36 ശതമാനം നേട്ടത്തോടെ വിപ്രോയും ഇന്നലെ വിപണിയില്‍ കരുത്തു കാണിച്ചു.
ബാങ്കിങ്‌ ഓഹരികള്‍ ഇന്നലെ പ്രതിരോധത്തിലായിരുന്നു. മാര്‍ച്ചിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ കഴിഞ്ഞ ദിവസം പുറത്തു വന്ന യെസ്‌ ബാങ്ക്‌ ഓഹരികളുടെ മൂല്യത്തില്‍ 3.76 ശതമാനത്തിന്റെ കുറവാണ്‌ രേഖപ്പെടുത്തിയത്‌. റിപ്പോര്‍ട്ട്‌ പ്രാകാരം ബാങ്കിന്റെ്‌ അറ്റാദയം 30.2 ശതമാനം കൂടിയെങ്കിലും നിഷ്‌ക്രിയ ആസ്‌തി വര്‍ധിച്ചതാണ്‌ ബാങ്കിന്‌ തിരിച്ചടിയായത്‌. ഐ.സി.ഐ.സി.ഐ. ബാങ്കും ആക്‌സിസ്‌ ബാങ്കും ഇന്നലെ നഷ്‌ടത്തിലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌.
ബി.എസ്‌.ഇയിലെ പ്രധാന 30 ഓഹരികളില്‍ 21ഉം ഇന്നലെ നേട്ടത്തിലായിരുന്നു. ഗെയില്‍, അദാനി പോര്‍ട്‌സ്‌, എച്ച്‌.ഡി.എഫ്‌.സി. ബാങ്ക്‌, ഏഷ്യന്‍ പെയിന്റ്‌സ്‌, മാരുതി സുസുക്കി, ലുപിന്‍, ബജാജ്‌ ഓട്ടോ തുടങ്ങിയ ഓഹരികളും ഇന്നലെ നേട്ടമുണ്ടാക്കിയപ്പോള്‍ സണ്‍ ഫാര്‍മ, പവര്‍ ഗ്രിഡ്‌, എന്‍.ടി.പി.സി, കോള്‍ ഇന്ത്യ, ഒ.എന്‍.ജി.സി. തുടങ്ങിയ ഓഹരികളാണ്‌ ഇന്നലെ വിപണിയില്‍ നിറം മങ്ങിയത്‌.

Ads by Google
Friday 21 Apr 2017 01.19 AM
YOU MAY BE INTERESTED
TRENDING NOW