Thursday, August 17, 2017 Last Updated 2 Min 32 Sec ago English Edition
Todays E paper
Thursday 20 Apr 2017 08.26 PM

ഉള്ളം കയ്യില്‍ മറുകുണ്ടോ? സൂക്ഷിക്കുക

uploads/news/2017/04/101121/mol.jpg

ഉള്ളം കയ്യിലെ മറുകിനെ നിസാരമായി കാണരുതെന്നാണു വിശ്വാസം. ഈ മറുകു സൂചിപ്പിക്കുന്നതു നിങ്ങളുടെ ഭാവിയേക്കുറിച്ചു കൂടിയാണ്. ഉള്ളം കയ്യുടെ ഏതുഭാഗത്തു മറുകുണ്ടായാലും അത് അത്ര നല്ല ലക്ഷണമല്ല എന്നു പറയുന്നു. ഇടതു കയ്യുടെ തള്ളവിരലിന്റെ സമീപമാണു മറുകെങ്കില്‍ ഈ വ്യക്തി നല്ല ചിന്തകളില്‍ നിന്നും നല്ല വഴികളില്‍ നിന്നും വ്യതിചലിക്കുമെന്നു പറയുന്നു.

വലതുകയ്യുടെ ഉള്ളലാണു മറുക് എങ്കില്‍ ഇവര്‍ക്കു വിവാഹം വൈകാനുള്ള സാധ്യതതയുണ്ടെന്നു പറയുന്നു. ഇടതു കയ്യുടെ ഉള്ളില്‍ മറുകുണ്ടായാല്‍ ഇവര്‍ ജീവിതത്തില്‍ രക്ഷപെടാനായി വളരെ ഏറെ ബുദ്ധിമുട്ടുമത്രെ.

ഇടതുകയ്യില്‍ നടുവിരലിനു താഴെയായാണു മറുക് എങ്കില്‍ വിവാഹം, വൈകുമെന്നോ സുഖകരമല്ലാത്ത വിവാഹ ജീവിതം ഉണ്ടാകുമെന്നോ ഉള്ളതിന്റെ സുചനായായി പറയുന്നു. ഇവര്‍ക്കു പങ്കാളിയുമായി ചേര്‍ന്നു പോകാന്‍ ഏറെ ബുദ്ധിമുട്ടായിരിക്കും.

വലതുകയ്യുടെ ചെറുവിരലിനോടു ചേര്‍ന്നാണു മറുക് എങ്കില്‍ വ്യക്തി ജീവിതത്തിലെ പ്രതിബദ്ധങ്ങളെ ഇതു സൂചിപ്പിക്കുന്നു. ഇടതുകയ്യിലെ ചെറുവിരലിന്റെ താഴെയാണു മറുക് എങ്കില്‍ ഇവര്‍ക്ക് ജീവിത്തില്‍ വൈകാരികമോ വസ്തുപരമോ ആയ അപ്രതീക്ഷിത നഷ്ടങ്ങള്‍ ഉണ്ടാകും.

Ads by Google
Thursday 20 Apr 2017 08.26 PM
YOU MAY BE INTERESTED
TRENDING NOW