Thursday, October 19, 2017 Last Updated 3 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 20 Apr 2017 06.33 PM

മൂന്നാറിലെ ഒഴിപ്പിക്കല്‍ നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി

Munnar eviction , Chief minister

തിരുവനന്തപുരം: മൂന്നാറിലെ ഒഴിപ്പിക്കല്‍ നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി. ജില്ലാ ഭരണകൂടത്തെ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു. സൂര്യനെല്ലി പാപ്പാത്തിച്ചോലയില്‍ കുരിശ് പൊളിച്ചതില്‍ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു. സര്‍ക്കാര്‍ ഭൂമിയാണെന്ന് ഉറപ്പുണ്ടായിരുന്നെങ്കില്‍ ബോര്‍ഡ് സ്ഥാപിച്ച ശേഷം നിയമനടപടി സ്വീകരിച്ചാല്‍ മതിയായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. നടപടികളില്‍ കുടുതല്‍ ജാഗ്രതയും ശ്രദ്ധയും വേണമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

താല്‍ക്കാലിക ടെന്റുകള്‍ക്ക് തീയിട്ട നടപടിയെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. രാവിലെ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷമാണ് ദേവികുളം അഡീഷണല്‍ തഹസില്‍ദാറിന്റെ നേതൃത്വത്തിലുള്ള സംഘം കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി തുടങ്ങിയത്. വന്‍ പോലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു. 25 അടി ഉയരത്തില്‍ സ്ഥാപിച്ച കുരിശിന്റെ കോണ്‍ക്രീറ്റ് അടിത്തറ ഡ്രില്ലിംഗ് മെഷീനും ജെ.സി.ബിയും ഉപയോഗിച്ചാണ് പൊളിച്ചു മാറ്റിയത്.

തൃശൂര്‍ കുരിയച്ചിറ ആസ്ഥാനമായ സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയാണ് പാപ്പാത്തിച്ചോലയില്‍ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചത്. കയ്യേറ്റം സംബന്ധിച്ച് ആഭ്യന്തര വകുപ്പും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW