Monday, June 26, 2017 Last Updated 0 Min 1 Sec ago English Edition
Todays E paper
Thursday 20 Apr 2017 04.49 PM

ലോകം ശിരസു നമിക്കുന്നു ഈ ഫോട്ടോഗ്രാഫര്‍ക്കു മുമ്പില്‍...കാരണം

uploads/news/2017/04/101104/poto.jpg

പിടക്കുന്ന കുരുന്നു ജീവനു മുന്നില്‍ നിന്ന് അപൂര്‍വ്വ നിമിഷങ്ങള്‍ പകര്‍ത്തി എക്‌സ്ക്ലൂസിവ് ചിത്രങ്ങളൊപ്പിക്കാം അല്ലെങ്കില്‍ ആ ശരീരത്തില്‍ അവശേഷിക്കുന്ന ജീവന്റെ അവസാനകണികയും നഷ്ടപ്പെടും മുമ്പ് തിരിച്ചു പിടിക്കാം. ആ സമയം ഒരു ഫോട്ടോഗ്രാഫര്‍ ആത്മാര്‍ത്ഥ കാണിക്കേണ്ടത് എന്തിനോടാണ്? ഈ കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ ജോലിയോട് ആത്മാര്‍ത്ഥത കാണിച്ചു പഴി കേട്ടവര്‍ നിരവധിയാണ്. എന്നാല്‍ അബ്ദുല്‍ ഖാദര്‍ ഹബാക്ക് എന്ന സിറിയന്‍ ഫോട്ടോഗ്രാഫര്‍ ഒരു നിമിഷം കേട്ടത് സ്വന്തം മനസാക്ഷിയുടെ വിളി തന്നെയാണ്. ഒരു കൈയില്‍ ക്യാമറയും മറുകൈയില്‍ പിടഞ്ഞു തീരുന്ന ഒരു കുരുന്നു ജീവനുമായി ദുരന്തഭൂമിയില്‍ നിന്നു ഓടിവരുന്ന അബ്ദുലിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് അവിടെ തന്നെയുള്ള മറ്റൊരു ഫോട്ടോഗ്രാഫറായിരുന്നു.

അഭയാര്‍ത്ഥി വാഹനത്തിനു നേരേയുണ്ടായ ബോംബാക്രമണത്തില്‍ നിരവധി കുരുന്നുകള്‍ക്കാണു സിറിയയില്‍ ജീവന്‍ നഷ്ടമായത്. ആ സമയത്തു ദുരന്തഭൂമിയില്‍ ഉണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍മാരും സ്‌ഫോടനത്തിനു സാക്ഷികളായിരുന്നു. ബോബ്‌പൊട്ടിത്തെറിച്ചു ജീവന്‍ നഷ്ടപ്പെട്ട കുരുന്നുകളുടെ ചിത്രങ്ങള്‍ പകര്‍ത്താതെ അവരില്‍ പലരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ചിലര്‍ മരവിച്ച കുരുന്നു മൃതദേഹങ്ങള്‍ കണ്ടു മടുത്തു രക്ഷാപ്രവര്‍ത്തനം പാതിവഴിയില്‍ ഉപേക്ഷിച്ചു. എങ്കിലും അബ്ദുല്‍ ഖാദര്‍ മാത്രം ആ പ്രവര്‍ത്തനം തുടര്‍ന്നു കൊണ്ടേയിരുന്നു. ഒരോ കുഞ്ഞിനേയും എടുക്കുമ്പോഴും ജീവനില്ല എന്ന തിരിച്ചറിവ് അയാളില്‍ ഞെട്ടലുണ്ടാക്കി. ഒടുവില്‍ ഈ കുഞ്ഞിന്റെ സമീപത്തയ്ക്കു പോകുമ്പോള്‍ കണ്ടു നിന്നവര്‍ പറഞ്ഞു അവിടേയ്ക്കു പോകണ്ട ആ കുഞ്ഞിന് ജീവനില്ല എന്ന്.

എന്നാല്‍ അതു കേള്‍ക്കാതെ ആ കുഞ്ഞിന്റെ അടുത്ത് എത്തിയപ്പോഴാണ് ആ ശരീരത്തിന് ജീവനുണ്ട് എന്നു തിരിച്ചറിഞ്ഞത്്. നേര്‍ത്ത ഹൃദയമിടിപ്പുകള്‍ മാത്രമുള്ള ആ ജീവനെ വാരിയെടുത്ത് ആ ഫോട്ടോഗ്രാഫര്‍ ആംബുലന്‍സിന്റെ സമീപത്തേയ്ക്ക് ഓടി....

Ads by Google
Thursday 20 Apr 2017 04.49 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW