Thursday, April 20, 2017 Last Updated 14 Min 16 Sec ago English Edition
Todays E paper
Thursday 20 Apr 2017 04.46 PM

ഇൻഡിഗോ കോഴിക്കോട് സർവീസ് ; ഗപാക് ചർച്ച നടത്തി

uploads/news/2017/04/101102/gulf200417h.jpg

ദോഹ: കോഴിക്കോട് വിമാനത്താവളത്തിലേക്ക് പുതുതായി സർവീസ് ആരംഭിക്കുന്ന ഇൻഡിഗോ എയർ ലൈൻ അധികൃതരുമായി ഗപാക് എക്സിക്യൂട്ടീവ് അംഗങ്ങൾ ചർച്ച നടത്തി. സർവീസ് കഴിയും വേഗം ആരംഭിക്കണമെന്നും, മിതമായ നിരക്കിലും യാത്രക്കാർക്കു കൂടുതൽ സൗകര്യമായ സമയത്തിൽ സർവീസ് നടത്തണമെന്നും ഗപാക് ആവശ്യപ്പെട്ടു.

കോഴിക്കോട് സർവീസ് ഉടൻ ആരംഭിക്കാനുള്ള എല്ലാ ശ്രമങ്ങൾ നടത്തുണ്ടെന്നും മിതമായ നിരക്കിൽ മാത്രമായിരിക്കും സർവീസ് നടത്തുകയെന്നും യാത്രക്കാരെ പ്രതിനിധീകരിക്കുന്ന ഗപാക് പോലുള്ള സംഘടനകളുടെ നിർദ്ദേശങ്ങൾ ഇൻഡിഗോ മാനേജ്‌മന്റ് തീർച്ചയായും പരിഗണിക്കുമെന്നും ഗപാക്കിന് ഉറപ്പു നൽകി.

ഗപാക് പ്രസിഡന്റ്, കെ. കെ. ഉസ്മാൻ, ജനറൽ സെക്രട്ടറി ഫരീദ് തിക്കോടി, ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ റഊഫ് കൊണ്ടോട്ടി, മുസ്തഫ എലത്തൂർ, മുഹമ്മദ് അലി, അമീൻ കൊടിയത്തൂർ , ഗഫൂർ കോഴിക്കോട്, കോയ കൊണ്ടോട്ടി, ഇൻഡിഗോ എയർ ലൈൻ പ്രതിനിധികളായി സെയിൽസ് മാനേജർ ഡെൻവർ ഗ്രഹാം വോഡ്‌ഹൗസ് , സണ്ണി വർമ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

മുഹമ്മദ് ഷഫീക് അറക്കൽ

Ads by Google
Thursday 20 Apr 2017 04.46 PM
YOU MAY BE INTERESTED
TRENDING NOW