Friday, October 20, 2017 Last Updated 3 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 20 Apr 2017 04.03 PM

സാംസങ്ങുമായി ചേര്‍ന്ന് ജിയോയുടെ വമ്പന്‍ ഓഫര്‍

uploads/news/2017/04/101095/jio.jpg

സാംസങ്ങുമായി ചേര്‍ന്ന് റിലയന്‍സ് ജിയോയുടെ വമ്പന്‍ ഓഫര്‍. സാംസങിന്റെ പുത്തന്‍ ഫോണുകളായ ഗ്യാലക്‌സി എസ്8, എസ്8 പ്ലസ് ഫോണ്‍ വാങ്ങുന്നവര്‍ക്കായി ഡബിള്‍ ഡേറ്റ ഓഫറാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 4ജി വേഗമുള്ള 448 ജിബി ഡേറ്റയെന്ന ഓഫറാണ് ജിയോയുടെ വാഗ്ദാനം. ദിവസം രണ്ടുജിബി വീതം. പ്രതിമാസം 56 ജിബി ഡേറ്റയാണ് എസ്8, എസ്8 പ്ലസ് മോഡലുകളില്‍ ലഭ്യമാകുക.

പ്രതിമാസം 309 രൂപയുടെ റീച്ചാര്‍ജ് ചെയ്താല്‍ മതി. ജിയോയുടെ തന്നെ ധന്‍ ധനാ ധന്‍ പ്ലാനിന്റെ ഇരട്ടി സൗജന്യ സേവനങ്ങള്‍ ഈ ഫോണുകളില്‍ ലഭ്യമാകും. ധന്‍ ധനാ ധന്‍ പ്ലാനില്‍ ജിയോ പ്രൈം അംഗങ്ങള്‍ക്ക് 309 രൂപയ്ക്ക് മൂന്നുമാസത്തെ സൗജന്യമാണ് കിട്ടുന്നത്. 28 ജിബിയാണ് ഒരു മാസത്തേക്ക് അനുവദിച്ചിട്ടുള്ളത്. ഈ ഓഫറാണ് സാംസങ്ങുമായി ചേര്‍ന്ന് ജിയോ വര്‍ധിപ്പിച്ചത്.

Ads by Google
Advertisement
Thursday 20 Apr 2017 04.03 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW