Thursday, June 22, 2017 Last Updated 0 Min 45 Sec ago English Edition
Todays E paper
Thursday 20 Apr 2017 04.00 PM

പൂര്‍വലാളനയും ലൈംഗികതയും

കാര്യം സ്വകാര്യം
uploads/news/2017/04/101094/askdrsexlogy200417.jpg

ബാഹ്യലീലകളിലൂടെ സ്ത്രീയെ ഉത്തേജിപ്പിക്കാനാവും. തുടര്‍ന്ന് ഹൃദ്യമായ ലിംഗയോനി സംയോഗത്തിലേക്കും രതിമൂര്‍ഛയിലേക്കുമെത്താന്‍
സ്ത്രീക്കാവുന്നു.

പൂര്‍വ ലാളനയും ലൈംഗികതയും


എനിക്ക് 29 വയസ്. ഭാര്യയ്ക്ക് എന്നേക്കാള്‍ ഒരു വയസ് കൂടുതലാണ്. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടു വര്‍ഷമായി. ഒരു കുട്ടിയുമുണ്ട്. വിവാഹം കഴിഞ്ഞ ആദ്യ നാളുകള്‍ മുതല്‍ ഭാര്യ ലൈംഗികമായി ഉത്തേജിതയാകാന്‍ വൈകുന്നു. അതുപോലെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനു മുമ്പു ചിലപ്പോള്‍ ഭാര്യ തളരുകയും ചെയ്യുന്നു. എന്തുകൊണ്ടാണിത്?
------ആര്‍.ആര്‍ ഫോര്‍ട്ടുകൊച്ചി

സ്ത്രീ - പുരുഷ ലൈംഗികതയെക്കുറിച്ചുള്ള അജ്ഞതയാണ് പല ദാമ്പത്യ ബന്ധങ്ങളും തകരാന്‍ കാരണം. താങ്കളുടെ ഈ കത്തും അതിന് ഉദാഹരണമാണ്. സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികതകള്‍ തമ്മില്‍ വ്യത്യാസമുണ്ട്.

ആദ്യം അത് തിരിച്ചറിയുകയാണ് വേണ്ടത്. ലൈംഗികബന്ധത്തില്‍ ഒരു പ്രധാന പടിയാണ് ഉത്തേജനം. പുരുഷന്മാര്‍ പെട്ടെന്ന് ഉത്തേജനത്തിലേക്ക് കടക്കുമെങ്കിലും സ്ത്രീകള്‍ വളരെ സാവധാനമാണ് ഈ ഘട്ടത്തിലേക്ക് എത്തുക. ഇവിടെയാണ് ബാഹ്യലീലകളുടെ പ്രാധാന്യം.

ബാഹ്യലീലകളിലൂടെ സ്ത്രീയെ ഉത്തേജിപ്പിക്കാനാവും. തുടര്‍ന്ന് ഹൃദ്യമായ ലിംഗയോനി സംയോഗത്തിലേക്കും രതിമൂര്‍ഛയിലേക്കുമെത്താന്‍ സ്ത്രീക്കാവുന്നു. എന്നാല്‍ ലിംഗയോനി സംയോഗം ഇല്ലാതെതന്നെ സ്ത്രീകള്‍ക്ക് രതിമൂര്‍ഛയിലെത്താനാകും.

സ്ത്രീകളില്‍ രണ്ടുതരത്തിലുള്ള രതിമൂര്‍ച്ച യോനിനാളസംബന്ധമായതും ഭഗശിശ്‌നിക സബേന്ധമായതും. എന്നാല്‍ ചില സ്ത്രീകളില്‍ മുലക്കണ്ണുകള്‍ ഉത്തേജിപ്പിക്കുന്നതുകൊണ്ടു മാത്രം രതിമൂര്‍ച്ചയിലെത്താന്‍ സാധിക്കും.

അതുപോലെ രതിമൂര്‍ഛ വീണ്ടും വീണ്ടും ആവര്‍ത്തിച്ചനുഭവിക്കാന്‍ കഴിയുമെന്നത് സ്ത്രീയുടെ മാത്രം പ്രത്യേകതയാണ്.

ശീഘ്രസ്ഖലനം ഒഴിവാക്കാം


എനിക്ക് 32 വയസ്. ഭാര്യയ്ക്ക് 25. വിവാഹം കഴിഞ്ഞിട്ട് മൂന്നുമാസമായി. എന്നാല്‍ സെക്‌സ് വേണ്ടത്ര ആസ്വദിക്കാനാവുന്നില്ല. പൂര്‍വ ലാളനകള്‍ തുടങ്ങി പത്തുമിനിട്ട് കഴിയുമ്പോള്‍ എനിക്ക് സ്ഖലനം സംഭവിക്കുന്നു. എത്ര ശ്രമിച്ചിട്ടും ഇതു നിയന്ത്രിക്കാനാവുന്നില്ല. ഇതുമൂലം പലപ്പോഴും ലൈംഗിക ബന്ധം സാധ്യമാവുന്നില്ല. ലൈംഗിക പൂര്‍വ ലാളനകളില്‍ തന്നെ സ്ഖലനം സംഭവിക്കാതിരിക്കാന്‍ ഞാന്‍ എന്തു ചെയ്യണം?
-----ശ്രീജിത്ത്, കുവൈറ്റ്

കത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് താങ്കള്‍ക്ക് ശീഘ്രസ്ഖലനമാകാനാണ് സാധ്യത. ലൈംഗിക ബലഹീനതകള്‍ക്ക് ചികിത്സതേടിയെത്തുന്ന വലിയൊരു ശതമാനും ചെറുപ്പക്കാരും നേരിടുന്ന പ്രശ്‌നമാണ് ശീഘ്രസ്ഖലനം.

പല കാരണങ്ങള്‍കൊണ്ടും ശീഘ്രസ്ഖലനം സംഭവിക്കാം. ഭയപ്പെടേണ്ടതിന്റെ ആവശ്യമില്ല. നിരാശയും വേണ്ട. എളുപ്പം പരിഹരിക്കാവുന്നതേയുള്ളൂ. അതേസമയം പലരും ഇക്കാര്യം പുറത്തു പറയാറില്ല.

ഭാര്യയില്‍ നിന്നുപോലും മറച്ചുവയ്ക്കും. ഇത് പക്ഷേ, പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളകാന്‍ ഇടയാക്കും. ഈ പ്രശ്‌നം പിന്നീട് പലപ്പോഴും ദാമ്പത്യ അസ്വാരസ്യങ്ങള്‍ക്കു വഴിതെളിക്കാറുണ്ട്.

പ്രശ്‌നം ശീഘ്രസ്ഖലനം തന്നെയാണെന്ന് തിരിച്ചറിഞ്ഞാല്‍ അനുയോജ്യമായ പരിഹാര മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കുകയാണ് വേണ്ടത്.

ഇതിനായി പ്രത്യേക വ്യായാമമുറകളുണ്ട്. പങ്കാളിയുടെ സഹകരണവും ഇവിടെ ആവശ്യമാണ്. ശീഘ്രസ്ഖലനം മൂലം വേഗം തളരുന്ന പുരുഷ പങ്കാളിയെ കുറ്റപ്പെടുത്തുകയോ പരിഹസിക്കുകയോ ചെയ്യരുത്.

നിങ്ങളൊരു സെക്‌സ് തെറാപ്പിസ്റ്റിനെ കണ്ടാല്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ ലഭിക്കും.

ഡോ. സന്ദീഷ് പി.ടി.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്,
ഗവ. മെന്റല്‍ ഹെല്‍ത്ത് സെന്റര്‍, കോഴിക്കോട്

Ads by Google
TRENDING NOW